HOME
DETAILS

നവ കേരള നിര്‍മാണത്തില്‍ മാതൃക ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കും: മന്ത്രി

  
backup
September 18 2018 | 22:09 PM

%e0%b4%a8%e0%b4%b5-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

പൊഴുതന: മഴക്കെടുതി പുനരധിവാസത്തിന് ജില്ലയില്‍ ആദ്യമായി തണല്‍ ഒരുക്കിയ പ്രകൃതി സൗഹൃദ വീടിന്റെ താക്കോല്‍ നിര്‍മാതാക്കളില്‍ നിന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി.
പുനരധിവാസ പ്രവര്‍ത്തനത്തിന് പുതിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. പദ്ധതിയുടെ സ്‌പോണ്‍സര്‍മാരായ ഐ.ഡി ഫ്രഷ് ഫുഡ് ഡയരക്ടര്‍ ടി.കെ ജാഫര്‍, അഹമ്മദ് ഹാജി എന്നിവരില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രകൃതി സൗഹൃദ വീട് നിര്‍മിച്ചു നല്‍കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം മന്ത്രി അഭിനന്ദിച്ചു. ഇത്തരം മാതൃകകള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്താന്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊഴുതന പഞ്ചായത്തിന്റെ സഹകരണത്തോടെ ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് തണല്‍ ആറാംമൈലില്‍ എഴുപതുവയസുകാരിയായ കളത്തിങ്ങല്‍ വീട്ടില്‍ കെ. പാത്തുമ്മക്കും കൂടുംബത്തിനും വീടു വച്ചു നല്‍കിയത്. പ്രളയത്തില്‍ ജനലിനോളം വെള്ളം കയറിയ ഇവരുടെ 24 വര്‍ഷം പഴക്കമുള്ള വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. സാമ്പത്തിക ബാധ്യതകളില്‍ ബുദ്ധിമുട്ടിലായിരുന്നു കുടുംബം. അടുത്ത മാസം ഏഴിനു മകളുടെ കല്യാണമാണ്.
അതിനുമുമ്പ് അവശേഷിക്കുന്ന മിനുക്കു പണികള്‍ കൂടി പൂര്‍ത്തിയാക്കി പുതിയ വീട്ടിലേക്ക് താമസം മാറ്റാനാണ് ഏഴംഗ കുടുംബത്തിന്റെ തീരുമാനം. ആറേകാല്‍ ലക്ഷം രൂപ ചെലവിട്ട് 15 ദിവസം കൊണ്ടാണ് കേരള മാതൃകയില്‍ പ്രകൃതി സൗഹൃദ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതേ മാതൃകയില്‍ കാലവര്‍ഷക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച മാനന്തവാടി നഗരസഭയിലും പനമരം, പൊഴുതന പഞ്ചായത്തുകളിലും വീട് നഷ്ടപ്പെട്ടവരെ കണ്ടെത്തി 70 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കാനും തണല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 60 സെന്റ് സ്ഥലം പനമരം പഞ്ചായത്തിലെ പാലുകുന്നിലും പൊഴുതനയില്‍ 40 സെന്റും കണ്ടെത്തിയിട്ടുണ്ട്. ഒരോ മൂന്നര സെന്റിലും 560 സ്‌ക്വയര്‍ ഫീറ്റില്‍ പ്രകൃതി സൗഹൃദ വീടുകള്‍ നിര്‍മിക്കും. പ്രദേശത്തിന്റെ പ്രത്യേകതകള്‍ കൂടി പരിഗണിച്ചായിരിക്കും നിര്‍മാണം.ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. സെയ്ദ്, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. മോഹനന്‍, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണല്‍ ചെയര്‍മാന്‍ ഇദ്രീസ്, ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ്, തണല്‍ പി.ആര്‍.ഒ ബൈജു അയടത്തില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉര്‍വി ഫൗണ്ടേഷന് ഉപഹാരം നല്‍കി ആദരിച്ചു.

560 സ്‌ക്വയര്‍ ഫീറ്റിലെ പ്രകൃതി സൗഹൃദ വീട്


കല്‍പ്പറ്റ: പ്രകൃതിക്കിണങ്ങിയ ശാസ്ത്രീയ രീതികളിലൂടെയാണ് പൊഴുതന പഞ്ചായത്തിലെ ആറാംമൈലില്‍ തണല്‍, ഉര്‍വി ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ 560 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മിച്ചിരിക്കുന്നത്.
ശാസ്ത്രീയ രീതികളിലൂടെ ആദ്യഘട്ടത്തില്‍ 20 പേരടങ്ങുന്ന ആര്‍ക്കിടെക്കുമാര്‍ക്ക് ഉര്‍വി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. പ്രകൃതി സൗഹൃദവും സുരക്ഷിതവുമായ വീടുകളുടെ നിര്‍മാണ രീതി പൊതുജനങ്ങളിലെത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യമെന്ന് ഉര്‍വി ഫൗണ്ടേഷന്‍ ചീഫ് ഹസന്‍ നസീഫ് പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ പ്രാപ്തമായ രീതിയില്‍ തറനിരപ്പില്‍ നിന്നും ഒന്നര മീറ്ററോളം ഉയരത്തിലാണ് വീടിന്റെ തറ. ഇതിനായി സ്റ്റീലിനേക്കാള്‍ കംപ്രസിങ് കപ്പാസിറ്റിയുള്ള കല്ലന്‍ മുള ഉപയോഗിച്ചാണ് പൈലിങിനായി കുഴിയുടെ അടിഭാഗം ഒരുക്കിയത്. ഭുമിയിലേക്ക് വെള്ളം ഇറങ്ങി പോകാനും കോഴി വളര്‍ത്തലടക്കമുള്ള ചെറുകിട സംരഭങ്ങള്‍ തുടങ്ങാനും ഭൂമിയുടെ തറനിരപ്പില്‍ നിന്നും വീടിന്റെ തറനിരപ്പിലേക്കുള്ള ഒന്നര മീറ്ററോളം ഒഴിഞ്ഞ സ്ഥലം ഉപയോഗിക്കാമെന്നാണ് മറ്റൊരു പ്രത്യേകത.
സാധാരണ വീടുകളുടെ നിര്‍മാണത്തിനാവശ്യമായി വരുന്ന അസംസ്‌കൃത വസ്തുകളുടെ 20 ശതമാനം മാത്രമാണ് ഇത്തരം വീടുകള്‍ക്കു വേണ്ടി വരുന്നുള്ളു. ബാക്കി വരുന്ന 80 ശതമാനം അസംസ്‌കൃത വസ്തുക്കളും അര്‍ഹതപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുകയാണ്. സിമന്റ് ഫൈബര്‍ ബോര്‍ഡ്, മൈല്‍ഡ് സ്റ്റീല്‍, ഗാല്‍വനൈസ്ഡ് സ്റ്റീല്‍, റൂഫ് സംവിധാനം എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  18 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  18 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  19 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  19 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  19 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago