HOME
DETAILS

എസ്‌കേപ്പ് മാജിക്കിനിടെ നദിയില്‍ കാണാതായ മജീഷ്യന്റെ മൃതദേഹം കണ്ടെത്തി

  
backup
June 18, 2019 | 1:27 PM

indian-stuntman-dies-after-trying-to-replicate-houdini-river-escape

 

കൊല്‍ക്കത്ത: എസ്‌കേപ്പ് മാജിക് പാളിപ്പോയതോടെ നദിയില്‍ കാണാതായ മജീഷ്യന്റെ മൃതദേഹം കണ്ടെടുത്തു. പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയില്‍ മാജിക്ക് അവതരിപ്പിക്കുന്നതിനില്‍ മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ സര്‍ക്കാരിനെ (40)യാണ് കാണാതായത്.

തന്നെ മുഴുവന്‍ ബന്ധിച്ച് പുഴയില്‍ മുക്കി, നിമിഷങ്ങള്‍ക്കകം പുറത്തുവരുന്നതായിരുന്നു മാജിക്. ഈ രംഗത്ത് വിദഗ്ധനായ ഹാരി ഹൗഡിനി പരീക്ഷിച്ച് വിജയിച്ച വിദ്യ അനുകരിക്കുന്നതിനിടെയാണ് ചഞ്ചല്‍ നദിയില്‍ മുങ്ങി പോയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ചഞ്ചലിനെ ഹൗറ പാലത്തിന് താഴേക്ക് ക്രെയിനില്‍ താഴ്ത്തിയത്. എന്നാല്‍, ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാത്തതിനെ തുടര്‍ന്ന് കാണികള്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദുരന്ത ലഘൂകരണ വിഭാഗവും പൊലിസും ചേര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയായിരുന്നു. നദിയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നിഗമനം.

മുന്‍പ് ഇയാള്‍ ചെയ്തിരുന്ന മാജിക് പരീക്ഷണങ്ങളെല്ലാം ഏറെക്കുറെ വിജയമായിരുന്നു. 2013 ല്‍ വെള്ളത്തിനടിയിലേക്ക് താഴ്ത്തിയ അഴിക്കൂട്ടില്‍ നിന്ന് രക്ഷപ്പെടുന്ന മാജിക് കാണിച്ചതിന് ഇയാള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കൂട്ടിലെ രഹസ്യവാതിലൂടെ രക്ഷപ്പെടുന്നത് കണ്ടെന്നാരോപിച്ച് കാഴ്ചക്കാര്‍ ചഞ്ചലിനെ പരിഹസിച്ചിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  2 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  2 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  2 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  2 days ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  2 days ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  2 days ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago