സൗമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന് സസ്പെന്ഷന്
ആലപ്പുഴ: വനിതാ പൊലിസ് ഉദ്യോഗസ്ഥ സൗമ്യയെ പെട്രോളൊഴിച്ച് തീ വച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലിസുകാരന് അജാസിന് സസ്പെന്ഷന്. വകുപ്പുതല അന്വേഷണത്തിന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക് ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാള്തിരേ കൊലപാതക്കുറ്റമടക്കമുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെന്‍ഡ് ചെയ്തതായി ഉത്തരവിറക്കിയത്.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.
വള്ളിക്കുന്നം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസറായ സൗമ്യ പുഷ്പകരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."