സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിനൊപ്പം: രമേശ് ചെന്നിത്തല
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആലപ്പുഴയില്‍ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷം വന്‍ കൊള്ളയാണ് ഇടതുസര്‍ക്കാര്‍ നടത്തിയത്. കൊവിഡിന്റെ മറവില്‍ കോടികളുടെ അഴിമതി സര്‍ക്കാരും സി.പി.എമ്മും നടത്തി.
മുഖ്യമന്ത്രി സര്‍ക്കാരിലെ അഴിമതിക്കാരെ സംരക്ഷിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി കള്ളക്കടത്ത് കേസില്‍ പിടിയിലായ മകന്റെ സംരക്ഷകനായി മാറി. ഈ സാഹചര്യത്തില്‍ എങ്ങനെ വീടുകളില്‍ കയറി കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചോദിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. വന്‍കിട പദ്ധതികളുടെ പേരില്‍ കോടികളുടെ അഴിമതിയാണ് പിണറായി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
അഴിമതി അന്വേഷിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത ആദ്യ സര്‍ക്കാരാണിതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയിലേക്കാണ് അന്വേഷണം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."