മേയറെ ഉപരോധിച്ച സംഭവം: യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലതയെ ഉപരോധിച്ച സംഭവത്തില്‍ യൂത്ത് ലീഗ് നേതാവിനെ അറസ്റ്റു ചെയ്തു. കണ്ടാലറിയുന്ന 41 പേര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് കണ്ണൂര്‍ മേഖല പ്രസിഡന്റ് കണ്ണൂര്‍ സിറ്റി മരക്കാര്‍കണ്ടിയിലെ സിയാദ് തങ്ങളെയാണ്(30) ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തത്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. പൊതുമുതല്‍ നശിപ്പിക്കുകയും ഓഫിസില്‍ അതിക്രമിച്ച് കടന്ന് ബഹളം വയ്ക്കുകയും മേയറെ അസഭ്യം പറയുകയും പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. നേതാജി റോഡിലെയും കുഴിക്കുന്നിലേയും ബിവറേജ് മദ്യ വില്‍പനശാലകള്‍ അടച്ചുപൂട്ടുക, മുഴത്തടത്തെ അനധികൃത നായ വളര്‍ത്തു കേന്ദ്രം അടച്ചുപൂട്ടുക, തായത്തെരു സിറ്റി റോഡില്‍ ഓവുചാലും നടപ്പാതയും പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച രാവിലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മേയറെ ഉപരോധിച്ചത്. തുടര്‍ന്ന് പി.കെ ശ്രീമതി എം.പി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."