HOME
DETAILS
MAL
അപകടം വിളിപ്പാടകലെ
backup
September 18 2018 | 23:09 PM
കണ്ണൂര്‍: നഗരത്തിന് വിളിപ്പാടകലെയുള്ള പള്ളിക്കുന്നില്‍ റോഡരികിലുള്ള ട്രാന്‍സ്ഫോമര്‍ അപകടഭീഷണിയുയര്‍ത്തുന്നു. കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയോരത്താണ് വൈദ്യുതിവകുപ്പ് അപകടകെണിയൊരുക്കുന്നത്.
ഇതുവഴി പ്രതിദിനം ആയിരണക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. റോഡിലേക്ക് തള്ളി നില്ക്കുന്ന കരിങ്കല്‍ തറയിലാണ് ട്രാന്‍സ്ഫോര്‍മറുള്ളത്. വളരെ ഉയരം കുറഞ്ഞ തറയില്‍ കൈയെത്തുന്ന ദൂരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.
റോഡുവികസനത്തിന്റെ ഭാഗമായാണ് ട്രാന്‍സ്ഫോര്‍മര്‍ ആളുകള്‍ സഞ്ചരിക്കുന്ന വഴിയിലേക്കെത്തിയത്.
ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളിനു എതിര്‍വശമുള്ള ഈ ട്രാന്‍സ്ഫോമര്‍ അപകടരഹിതമായ നിലയില്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."