ഹോട്ടലിനെതിരെ വ്യാജപ്രചാരണം; പൊലിസ് കേസെടുത്തു
പെരിന്തല്‍മണ്ണ: മാനത്തുമംഗലം ബൈപ്പാസ് ജങ്ഷനിലുള്ള ഹോട്ടല്‍ ചില്ലീസില് നിന്നും നഗരസഭ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതായ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ സഹിതം വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പൊലിസില്‍ പരാതി നല്കി.
ഇത്തരത്തിലുള്ള ഒരു പരിശോധനയും ഹോട്ടലില്‍ നടന്നിട്ടില്ല. മറ്റു ഹോട്ടലുകളില്‍ നടന്ന പരിശോധനക്ക് പിഴ ഈടാക്കിയ ഫോട്ടോയും വാര്‍ത്തയും ചേര്‍ത്ത് ചില്ലീസില് നിന്നും പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം നടത്തിയിരുന്നു.
പൂപ്പലം സ്വദേശി കാളിപ്പാടത്ത് മുസ്തഫയുടെ മകന് സാജിദ് ബാബുവാണ് പെരിന്തല്‍മണ്ണ പൊലിസില്‍ പരാതി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ചമയം ബാപ്പു, ഷാലിമാര്‍ ഷൗക്കത്ത്, യൂസുഫ് രാമപുരം സജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."