HOME
DETAILS

റോഡരികിലെ കൂറ്റന്‍മരം ഭീഷണിയാകുന്നു

  
backup
July 27, 2016 | 1:11 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ad%e0%b5%80


തേഞ്ഞിപ്പലം: താഴെചേളാരി അങ്ങാടിയില്‍ ചെട്ടിപ്പടി റോഡരികിലുളള കൂറ്റന്‍ ചീനിമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഒരു ഭാഗത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന മരം കടപുഴകി വീണാല്‍ അതു വന്‍ദുരന്തത്തിന് വഴിവെക്കും. താഴെ ചേളാരിയില്‍ നിന്നു കൂട്ടുമൂച്ചി, ചെട്ടിപ്പടി, പരപ്പനങ്ങാടി, താനാൂര്‍, തിരൂര്‍, ഗുരുവായൂര്‍ ബസുകള്‍ ഇതുവഴിയാണ് കടന്നു പോകുന്നത്.
ഇവിടേക്കുള്ള യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് ഈ മരച്ചുവട്ടിലാണ്. താഴെ ചേളാരിയില്‍ നിന്നു തയ്യിലക്കടവ്, കൂട്ടുമൂച്ചി ഭാഗങ്ങളിലേക്ക് യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ യാത്രക്കാരെ കയറ്റാന്‍ വേണ്ടി പാര്‍ക്ക് ചെയ്യുന്നതും ഇവിടെയാണ്.
വാഹനം കാത്തു നില്‍ക്കുന്നവര്‍ക്ക് പുറമേ തൊട്ടടുത്തുള്ള പീടിക മുറികള്‍ക്കും മരം ഭീഷണിയായിട്ടുണ്ട്. മരത്തിന്റെ ചായ്‌വും സമീപത്തെ കെട്ടിടത്തിന് മുകളിലേക്കാണ്.
വെളിമുക്ക് എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളും വഴിനടക്കുന്നത് അപകടമാംവിധം ചാഞ്ഞു നില്‍ക്കുന്ന ഈ മരച്ചുവട്ടിലൂടെയാണ്. യാത്രക്കാര്‍ക്ക് ഭീഷണിയായ ഈ ചീനിമരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  a month ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  a month ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  a month ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  a month ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  a month ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  a month ago