ബഹ്റൈന്‍ കേരളീയ സമാജം ബാലകലോത്സവം വിജയികളെ പ്രഖ്യാപിച്ചു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ മനാമയില്‍ നടന്ന ദേവിജി-ബികെഎസ് ബാലകലോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വാശിയേറിയ മത്സരത്തില്‍ അനഘ എസ്. ലാൽ കലാതിലകമായും ജിയോൻ ബിജു മനക്കലിനെ കലാപ്രതിഭയായും തിരഞ്ഞെടുത്തു.
മറ്റു വിജയികളും നേടിയ സ്ഥാനങ്ങളും താഴെ-
ഹിമ അജിത് കുമാർ (ബാലതിലകം), ഷൗര്യ ശ്രീജിത് (ബാലപ്രതിഭ), അനഘ എസ്. ലാൽ (നാട്യരത്ന), ജിയോൻ ബിജു (സംഗീത രത്ന), സിമ്രാൻ ശ്രീജിത്ത് (സാഹിത്യ രത്ന), പദ്മപ്രിയ പ്രിയദർശനി (ചിത്രകല രത്ന), അരിട്രോ ഘോഷ്, ശ്രിദക്ഷ സുനിൽകുമാർ (പ്രസിഡന്റ് അവാർഡ്). നക്ഷത്ര രാജ് എന്നിവരാണ് വിജയികളായത്.
ബഹ്റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
വിജയികൾക്കുള്ള സമ്മാനദാനം 20ന് സമാജം ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു. സമ്മാന ദാന ചടങ്ങിൽ ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായും പ്രകാശ് ദേവിജി വിശിഷ്ട അതിഥിയായും പങ്കെടുക്കും.
കഴിഞ്ഞ ഏപ്രിൽ 10 മുതൽ ജൂൺ 5 വരെ നീണ്ടു നിന്ന മത്സരങ്ങളിൽ അഞ്ചോളം വേദികളിലായിട്ടാണ് പരിപാടികൾ നടന്നത്. 150 മത്സരയിനങ്ങളിലായി 550ല്‍ കുടുതൽ കുട്ടികളാണ് മാറ്റുരച്ചത്. ജനറൽ കൺവീനർ മുരളീധര്‍ തമ്പാന്‍, കൺവീനർമാരായ വിനൂപ് കുമാര്‍, മധു പി നായര്‍, സജു സുകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകളര്‍പ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."