HOME
DETAILS

തൃക്കാക്കര നഗരസഭ പ്രദേശത്തെ തട്ടുകടകള്‍ വന്‍ ലോബികള്‍ കയ്യടക്കുന്നു

  
backup
May 17 2017 | 20:05 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4



കാക്കനാട്: കളക്ട്രേറ്റിന് സമീപത്തും, പ്രത്യേക സാമ്പത്തിക മേഖലക്കു സമീപവും  കച്ചവടത്തിനെന്ന പേരില്‍ ഷെഡ് കെട്ടി വാടകക്ക് നല്‍കി തൃക്കാക്കര നഗരസഭ പ്രദേശത്തെ തട്ടുകടകള്‍ വന്‍ ലോബികള്‍ കയ്യടക്കുന്നു.
നികുതിയും മറ്റും നല്‍കാത്ത പുറമ്പോക്കു ഭൂമിയില്‍ സ്വന്തം ഷെഡ് എന്ന പേരില്‍ അനധികൃതമായി മൂന്ന് മാസത്തെ തുക അഡ്വാന്‍സും വാങ്ങി 750 മുതല്‍ 1500 രൂപ വരെ ദിവസ വാടകയ്ക്കും നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തെരുവോര കച്ചവടക്കാരെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി തൃക്കാക്കരനഗരസഭ തയ്യാറാക്കിയ സര്‍വേലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ കടന്നു കൂടിയതായിട്ടാണ് സൂചന. നഗരസഭപരിധിയില്‍ സ്ഥിരതാമസക്കാരും മറ്റ് ജോലികള്‍ ചെയ്യാന്‍ സാധിക്കാത്തവരുമായവര്‍ക്ക് ഉപജീവനത്തിന് സഹായമെന്ന നിലയ്ക്കാണ് തിരിച്ചറിയല്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ അര്‍ഹരായവര്‍ നൂറില്‍ താഴെ ഉള്ളു എന്നിരിക്കെ നഗരസഭ തയ്യാറാക്കിയിരിക്കുന്നത് 235 പേരുടെ  ലിസ്റ്റാറ്റാണ്.
അന്യസംസ്ഥാനക്കാര്‍, ജില്ലയ്ക്ക് പുറത്തുളളവര്‍, കൗണ്‍സിലര്‍മാരുടെ ബിനാമികള്‍ എന്നിവരാണ് കൂടുതലായും കടന്നു കൂടിയിരിക്കുന്നതെന്നാണ് ആക്ഷേപം.
ഇതില്‍ ജില്ലക്ക് പുറത്തുള്ളവര്‍ 24 പേരും, നഗരസഭക്ക് പുറത്തുള്ളവര്‍ 26 പേരും, ഇതരസംസ്ഥാനക്കാര്‍ 22 പേരും കടന്നു കൂടിയിരിക്കുന്നതിന് പുറമെയാണ് വാടകയ്ക്ക് നല്‍കുന്ന രാഷ്ട്രീയ ലോബികളും കടന്നു കൂടിയിരിക്കുന്നത്. അന്യ സംസ്ഥാന കച്ചവടക്കാരുടെ നഗരസഭ പരിധിയിലെ  താമസ അഡ്രസ്സ് പോലും വാങ്ങാതെ അന്യ സംസ്ഥാനത്തെ വിലാസം വാങ്ങിയാണ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ലൈന്‍സ് ഇല്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ എങ്ങനെയും ലൈസന്‍സ് എടുക്കാനാകുമോയെന്ന ആശങ്കയിലാണ് അര്‍ഹതയുള്ള കച്ചവടക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago