HOME
DETAILS

ഒളിച്ചു കളിക്കുന്നത് ആഭ്യന്തര വകുപ്പ്: ഭരണപക്ഷത്തിന് സ്പീക്കറുടെ റൂളിങ്ങ്

  
backup
May 17 2017 | 20:05 PM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%95%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%ad%e0%b5%8d

തിരുവനന്തപുരം: ഭരണ,പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാതെ ഒളിച്ചുകളിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്പീക്കറുടെ റൂളിങ്ങ്. അംഗങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന് മറുപടികളുടെ കാര്യത്തില്‍ ഗുണപരമായ പുരോഗതി ഉണ്ടാകുന്നില്ല എന്നതും വീണ്ടും പരാതികള്‍ ഉയരുന്നതും ചെയറിനെ അസ്വസ്ഥപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവ് മേയ് 10നു നല്‍കിയ കത്തില്‍ അന്നേദിവസം നോട്ടിസ് നല്‍കിയിരുന്ന 333 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍19 എണ്ണത്തിന് മാത്രമേ ഉത്തരം നല്‍കിയിരുന്നുള്ളൂ. ഇക്കാര്യം പരിശോധിച്ചതില്‍ പരാതി വസ്തുതാപരമാണെന്നു വ്യക്തമായി. ആ ദിവസം കുറച്ചു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തൊട്ടടുത്ത ദിവസം നല്‍കിയിരുന്നു.
എന്നാല്‍ 244 ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇനിയും നല്‍കിയിട്ടില്ല എന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. 305 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്കാണ് ഇന്നലെ മറുപടി നല്‍കേണ്ടിയിരുന്നത്. എന്നാല്‍16 ചോദ്യങ്ങള്‍ക്ക് മാത്രമേ യഥാസമയം മറുപടി നല്‍കിയിട്ടുള്ളൂ എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. ഇത്തരത്തില്‍ ആവര്‍ത്തിച്ചു പരാതികള്‍ ഉണ്ടാകുന്നതും വീണ്ടും വീണ്ടും റൂളിങ് നല്‍കേണ്ടിവരുന്നതും ഒഴിവാക്കണം. ആധുനിക വിവര വിനിമയ സംവിധാനങ്ങള്‍ ഉണ്ടായിട്ടും സമാജികര്‍10 ദിവസങ്ങള്‍ക്കു മുന്‍പ് എഴുതി നല്‍കുന്ന ചോദ്യങ്ങള്‍ക്കു യഥാസമയം മറുപടി നല്‍കാതിരിക്കുന്നതിനു ഏതെങ്കിലും തരത്തിലുള്ള ന്യായീകരണം പര്യാപ്തമാകും എന്ന് കരുതുന്നില്ല. ചോദ്യങ്ങള്‍ക്കു സമയബന്ധിതമായി മറുപടി നല്‍കാന്‍ മന്ത്രിമാരുടെ ഓഫിസുമായി ബന്ധപ്പെട്ടു കാര്യക്ഷമമായി നടപടിയുണ്ടാക്കണം. അത്തരം ഏകോപനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫിസുകളില്‍ നിന്നു മറുപടികള്‍ കൃത്യസമയത്തു തന്നെ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കുന്നുണ്ട്. ആവര്‍ത്തിച്ചുള്ള റൂളിങ്ങുകള്‍ക്കു ഇടവാരത്തവണ്ണം മറുപടി വൈകുന്നുവെന്ന പരാതികള്‍ക്കു പരിഹാരം കണ്ടെത്തണമെന്നും സ്പീക്കര്‍ റൂളിങ്ങില്‍ വ്യക്തമാക്കി.
25നു അവസാനിക്കുന്ന അഞ്ചാം സഭാ സമ്മേളനത്തിനു മുന്‍പായി എല്ലാ മറുപടികളും നല്‍കണമെന്നും സ്പീക്കര്‍ റൂള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചു കളിക്കുന്നത് ആഭ്യന്തര വകുപ്പാണ്. ഇന്നലെ രണ്ടു ചോദ്യങ്ങള്‍ക്കാണ് ഉത്തരം വന്നത്. പൊലിസില്‍ നിന്ന് ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച് സ്പീക്കര്‍ അന്വേഷിച്ചപ്പോള്‍ ശരിയാണെന്ന് കണ്ടെത്തി. തുര്‍ന്നാണ് ഇന്നലെ ഭരണപക്ഷത്തിന് റൂളിങ്ങ് നല്‍കിയത്. കഴിഞ്ഞ സഭാസമ്മേളനത്തിലും ഇതേ രീതിയില്‍ തന്നെ സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഗൗരവമായെടുത്ത സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കിയിരുന്നു. സ്പീക്കറുടെ റൂളിങ് കൂടി ഉണ്ടായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ പ്രശ്‌നത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago