തിരുവന്‍വണ്ടൂര്‍ ആനച്ചമയവും സമൂഹസദ്യയും ഇന്ന്
ചെങ്ങന്നൂര്‍:തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണ ക്ഷേത്രത്തില്‍ അന്‍പത്തിനാലാമത് വിഗ്രഹ ലബ്ധി സ്മാരക മഹായജ്ഞത്തിന്റെ ഭാഗമായുള്ള ഗജമേള വെള്ളിയാഴ്ച നടക്കും.വൈകിട്ട് നാലിന് ചലച്ചിത്ര താരങ്ങളായ മനോജ് ഗിന്നസ്, ആര്യ എന്നിവര്‍ ഗജമേള ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് ആനച്ചമയ പ്രദര്‍ശനവും സമൂഹസദ്യയും നടക്കും. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ചലച്ചിത്ര താരം വീണാ നായര്‍ ആനച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.10ന് ഗോദാനം,ചലച്ചിത്ര താരം കലാശാലാ ബാബു ഉദ്ഘാടനം ചെയ്യും.
12.30ന് അര ലക്ഷം പേര്‍ പങ്കെടുക്കുന്ന 251 പറ അരിയുടെ സമൂഹസദ്യയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍ ,കെ രാഘവന്‍ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിക്കും.വിവിധ സേവാ പദ്ധതികളുടെയും നക്ഷത്രവനം പദ്ധതിയുടെയും ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിക്കും.ചടങ്ങില്‍ പഞ്ചായത്ത് പ്രദേശത്ത് നിന്നുംഎസ്എസ്എല്‍സി,പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ 10 വിദ്യാര്‍ത്ഥികളെആദരിക്കും.20 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരങ്ങള്‍ വിതരണം ചെയ്യും.ചടങ്ങില്‍ 15 പേര്‍ക്ക് ഗോക്കളെ ദാനം ചെയ്യും..ഉച്ചയ്ക്ക് രണ്ടിന് തീര്‍ത്ഥക്കുള്ളത്തിലേക്ക് എഴുന്നള്ളത്ത്,വൈകിട്ട് ഏഴിന് തിരുവാതിര,രാത്രി 8.30ന് ഗാനമേള. യജ്ഞത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 10.30ന് ഗജപൂജയും, ആനയൂട്ടും.11ന് കൊടിയിറക്ക്.
വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് പതിനഞ്ചില്‍ പരം പ്രശസ്ത ഗജവീരന്‍മാര്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങള്‍,കരകം, അലങ്കരിച്ച വാഹനങ്ങള്‍ പഞ്ചവാദ്യം, നാദസ്വരം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടി യു ള്ളസമാപന ഘോഷയാത്ര നടക്കും.വൈകിട്ട് അഞ്ചിന് തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഗജമേളയും തൃശൂര്‍ പാറമേല്‍ക്കാവിന്റെ കുടമാറ്റവും ഉണ്ടാകും.
രാത്രിഏഴിന് വിഷ്ണുപുഷ്‌കരണിയിലേക്ക് അവഭൃഥസ്‌നാന ഘോഷയാത്ര. 7.30 ന് കഥകളി-സന്താനഗോപാലം. എന്നിവയാണ് പ്രധാന പരിപാടികളെന്ന് ഭാരവാഹികളായ എ.ആര്‍ .രാജഗോപാല്‍ വലിയ വീട്ടില്‍, ടി.ആര്‍.രാജ് കുമാര്‍, അഡ്വ.എ.വി.അരുണ്‍ പ്രകാശ്, എ.ജി.സജികുമാര്‍ ആയി രേത്ത്, വി.പി.അജയകുമാര്‍ വടക്കേടത്ത്, ആര്‍ .ഡി .രാജീവ്, ടി.കെ.അജികുമാര്‍ എന്നിവര്‍ പത്രസമ്മേള ന ത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."