വിദ്യാഭ്യാസ ആനുകൂല്യം: സ്‌കൂളുകള്‍ രേഖകള്‍ നല്‍കണം
ആലപ്പുഴ: ഈ സാമ്പത്തികവര്‍ഷം ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യാനായി സ്‌കൂള്‍ സ്ഥാപന മേധാവികള്‍ രേഖകള്‍ ലഭ്യമാക്കണം. സ്‌കൂള്‍ സ്ഥാപനമേധാവിയുടെ ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജ് സ്വയംസാക്ഷ്യപ്പെടുത്തിയത്, ഐ.എഫ്.എസ്. കോഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഫോംനമ്പര്‍ ഒന്നില്‍ തയാറാക്കിയ വിദ്യാര്‍ഥികളുടെ പട്ടിക എന്നിവ ജൂണ്‍ 15നു മുമ്പ് പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭ്യമാക്കണം.
ഒന്‍പത്, 10 ക്ലാസുകളിലെ രണ്ടുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗ വിദ്യാഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കാന്‍ വിദ്യാര്‍ഥിയുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയാണെന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം അല്ലെങ്കില്‍ രക്ഷിതാവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ജൂലൈ 10നകം പുനലൂര്‍ പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0475 2222353. വിലാസം: പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനിസിവില്‍ സ്‌റ്റേഷന്‍, രണ്ടാംനില, പുനലൂര്‍ പി.ഒ. പിന്‍: 691 305.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."