അഞ്ചലില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് സഹോദരങ്ങള്‍: ആത്മഹത്യക്കു ശ്രമിച്ചിട്ടും വിട്ടില്ല, പുറത്തുപറയാതിരിക്കാന്‍ 25000 രൂപയും പ്രതികള്‍ പിടിച്ചുവാങ്ങി
കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സഹോദരങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണവും തട്ടിയെടുത്തു.
തിരുവനന്തപുരം പാലോട് സ്വദേശിനിയായ വിദ്യാര്‍ഥിയാണ് സഹോദരങ്ങളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായത്. പിന്നെയും പ്രതികള്‍ വിടാതെ പിന്തുടര്‍ന്നതോടെ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചു. എന്നിട്ടും രക്ഷയില്ലാതായപ്പോള്‍ നാടുവിടുകയുമായിരുന്നു. കുളത്തുപ്പുഴയിലെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് അഞ്ചലിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കാന്‍ പോയ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവിടെ സഹപാഠിയായിരുന്ന അഗസ്ത്യകോട് സ്വദേശി അഫ്‌സറും സഹോദരന്‍ ഇജാസും ചേര്‍ന്നു പീഡിപ്പിച്ചെന്നാണ് പരാതി.
അഫ്‌സറിന്റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഫ്‌സറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആഘോഷത്തിനിടെ വസ്ത്രത്തില്‍ പടര്‍ന്ന കളര്‍ കഴുകിക്കളയാന്‍ പോയ പെണ്‍കുട്ടിയെ അഫ്‌സര്‍ ബാത്ത് റൂമില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നുവെത്രെ.
ദിവസങ്ങള്‍ക്ക് ശേഷം അഫ്‌സറിന്റെ സഹോദരന്‍ ഇജാസ് രാത്രിയില്‍ അനുജന്‍ പീഡിപ്പിച്ച വിവരം സംസാരിക്കാനായി എത്തി പീഡിപ്പിക്കുകയും വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി 25000 രൂപ ആവശ്യപ്പെടുകയുമായിരുന്നു.
ബംഗളൂരില്‍ ഉള്ള ബന്ധുവിനോട് ഒരു കോഴ്സ് പഠിക്കാനെന്ന പേരില്‍ 25000രൂപ ചോദിച്ചു വാങ്ങി പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി പ്രതികള്‍ക്ക് നല്‍കി. എ.ടി.എം കാര്‍ഡും പ്രതികളെ എല്‍പിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
എന്നിട്ടും പ്രതികള്‍ പിന്തുടര്‍ന്നതോടെ പെണ്‍കുട്ടി നാടുവിടുകയായിരുന്നു. ബംഗളൂരു പൊലിസ് കണ്ടെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അറസ്റ്റ് ചെയ്ത ഇരുവരെയും പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."