ഇനി എന്‍ജിനിയീറിങ് എന്‍ട്രന്‍സും ഓണ്‍ലൈനായി
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എന്‍ജിനിയീറിങ് എന്‍ട്രന്‍സ് ഓണ്‍ലൈനായി നടത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ അറിയിച്ചു. ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തിയിരുന്നു. എല്ലാ പരീക്ഷകളും ഓണ്‍ലൈനിലേക്ക് മറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ല. നിലവില്‍ 18 എയ്ഡഡ് കോളജുകള്‍ക്കും ഒരു സര്‍ക്കാര്‍ കോളജിനും സ്വയംഭരണാവകാശമുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം പുതിയ 10കോളജുകള്‍ ആരംഭിച്ചു. ആറ് എണ്ണം സര്‍ക്കാര്‍ കോളജുകളും നാല് എണ്ണം എയ്ഡഡുമാണ്.
2018-19ല്‍ എം.ഫില്‍ അടക്കം 56 വിവിധ കോഴ്‌സുകള്‍ അനുവദിച്ചു. കേരള സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നശേഷം എന്‍ജിനിയറിങ് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. എന്‍ജിനീയറിങിന്റെ പാസ് ക്രെഡിറ്റ് 182ല്‍ നിന്ന് 162 ആക്കി. മിനിമം മാര്‍ക്ക് 45ല്‍ നിന്ന് 40 ആക്കി. ഒരു സെമസ്റ്ററില്‍ ആറ് മൊഡ്യൂള്‍ എന്നത് അഞ്ച് ആക്കാനും 7,8 സെമസ്റ്ററില്‍ ഇന്റേണ്‍ഷിപ്പ് ക്രെഡിറ്റ് 15ആക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളോട് മാനേജ്‌മെന്റുകള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ഇന്റേണലിനുള്ള മിനിമം മാര്‍ക്ക് ഒഴിവാക്കി. കലാകായിക മികവിന് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തും.
പ്രാക്ടിക്കല്‍ പരീക്ഷകള്‍ കോളജ് തലത്തില്‍ നിന്ന് യൂനിവേഴ്‌സിറ്റി തലത്തിലേക്ക് മാറ്റും. ഇനി മുതല്‍ മൂന്ന് എന്‍ജിനീയറിങ് ബിരുദങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ബി.ടെക് ഓണേഴ്‌സ്, ബി.ടെക് മൈനര്‍, ബി.ടെക് എന്നിങ്ങനെയാണത്. അവസാന രണ്ടു വര്‍ഷത്തെ സെമസ്റ്ററുകളില്‍ കുറഞ്ഞത് മൂന്ന് വിഷയങ്ങളില്‍ 12ക്രെഡിറ്റും ഓണ്‍ലൈന്‍ വഴി കുറഞ്ഞത് രണ്ട് വിഷയങ്ങള്‍ക്ക് എട്ട് ക്രെഡിറ്റും അധികമായി നേടുന്ന കുട്ടികള്‍ക്ക് ബി.ടെക് ഡിഗ്രിക്ക് പകരം ബി.ടെക് ഓണേഴ്‌സ് കരസ്ഥമാക്കാം. വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."