പ്രളയാനന്തര കുട്ടനാടിന്റെ പുനര്‍ നിര്‍മിതിക്കായി ജനകീയ സദസ്
ചങ്ങനാശേരി: പ്രളയാനന്തര കുട്ടനാടിന്റെ പുനര്‍ നിര്‍മിതിക്കായി ആശയ രൂപീകരണത്തിനും പ്രവര്‍ത്തന പദ്ധതികള്‍ക്കുമായി കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ അതിജീവനത്തിനു കരുത്തുമായി ജനകീയ സദസ് സംഘടിപ്പിക്കുന്നു.
കുട്ടനാട്ടിലെയും ആലപ്പുഴയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജനകീയ സദസ്സ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 23 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുളിങ്കുന്ന്, ചമ്പക്കുളം, എടത്വാ, ആലപ്പുഴ എന്നീ കേന്ദ്രങ്ങളില്‍ ജനകീയ സദസ്സ് സംഘാടനത്തിനായുള്ള കണ്‍വന്‍ഷനുകള്‍ നടക്കും. കുട്ടനാടിന്റെ പാരിസ്ഥിതിക സംതുലനത്തിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുന്നതിനും ജനകീയ സദസ് ഉപയോഗപ്പെടുത്തണമെന്ന്കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ട്.
തണ്ണീര്‍മുക്കം ബണ്ടിന്റെ മണ്‍ചിറ അടിയന്തിരമായി പൊളിച്ചുനീക്കണമെന്നും പ്രളയബാധിത മേഖലകളിലെ വീടുകളുടെ ശൂചീകരണത്തിന് പ്രത്യേക തുക നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. വര്‍ഗീസ് ആന്റണി അധ്യക്ഷനായി.
രാജേഷ് ജോണ്‍,ഫാ. ജോസ് മുകളേല്‍, സിബി മുക്കാടന്‍, സൈബി അക്കര, ജോയി പാറപ്പുറം, പ്രൊഫ. ജാന്‍സണ്‍ ജോസഫ്, പി.പി. ജോസഫ്, ബിജു സെബാസ്റ്റ്യന്‍, ജോസ് ജോണ്‍ വെങ്ങാന്തറ, ജോര്‍ജുകുട്ടി മുക്കത്ത്, ഷെയ്ന്‍ ജോസഫ്, അച്ചാമ്മ യോഹന്നാന്‍, ജോസ് പാലത്തിങ്കല്‍, സിബി മൂലംകുന്നം, മോഡി തോമസ്, സി.ടി തോമസ്, ജോസി പുതുമന, സജിമോന്‍ പീറ്റര്‍, ബാബു വടക്കേക്കളം, ജോസഫ് ദേവസ്യാ, പി.ടി ജോണ്‍., കെ.എ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."