തമിഴ്‌നാട് ആരോഗ്യ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്
ചെന്നൈ: തമിഴ്‌നാട് ആരോഗ്യ മന്ത്രി സി. വിജയ്ഭാസ്‌കറുടെ പുതുക്കോട്ടയിലെ വസതിയിലടക്കം 24 ഇടങ്ങളില്‍ ഇന്നലെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മന്ത്രിയുടെ വസതിയില്‍ ഇത് രണ്ടാം തവണയാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാസം 12ന് ചെന്നൈ ഗ്രീന്‍വേ റോഡിലുള്ള വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് മന്ത്രിയുടെ ബന്ധുക്കളുടെയും അദ്ദേഹവുമായി ബന്ധമുള്ള മറ്റുള്ളവരുടെ വസതികളിലുമെല്ലാം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ആദായ നികുതി വകുപ്പുമായി സഹകരിച്ചിട്ടും ഉദ്യോഗസ്ഥര്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് മന്ത്രി ഇന്നലെ ആരോപിച്ചു.
ആദായനികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് റെയ്ഡിന് കാരണമായതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെങ്കിലും മന്ത്രിയുടെ നേതൃത്വത്തില്‍ രഹസ്യമായ ചില പണമിടപാടുകളുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്‌ഡെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."