HOME
DETAILS
MAL
മാധ്യമ പ്രവര്ത്തകന് സി.പി പ്രദീപ്കുമാര്‍ പുഴയില്‍ മുങ്ങി മരിച്ചു
backup
May 17 2017 | 21:05 PM
ചെന്നൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ന്യൂസ് ടുഡേ സായാഹ്ന പത്രത്തിന്റെ ചെന്നൈ ലേഖകനുമായ സി.പി പ്രദീപ് കുമാര്‍(58) അഡയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലത്തിലൂടെ പോകുമ്പോള്‍ കാല്‍വഴുതി വീണായിരുന്നു മരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. കൊല്ലം സ്വദേശിയായ പ്രദീപ് കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ സ്മിത പുതുച്ചേരി ഗവണ്മെന്റില് മുതിര്‍ന്ന ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. രണ്ട് മാസം മുന്‍പാണ് അദ്ദേഹം ന്യൂസ് ടുഡേ ലേഖകനായി ജോലിക്ക് കയറിയത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി സ്റ്റേറ്റ്സ്മാന് എന്നീ പത്രങ്ങളില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."