HOME
DETAILS

രാജ്യത്ത് പുതിയ 10 വന്‍കിട ജല ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു

  
backup
May 17 2017 | 21:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-10-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf%e0%b4%9f

ന്യൂഡല്‍ഹി: രാജ്യം പുതിയ 10 വന്‍കിട ജല ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നു. 70,000 കോടി രൂപയുടെ വരുമാനവും 33,000 പേര്‍ക്ക് ജോലിസാധ്യതയുമുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി. ആണവ വിതരണക്കാരുടെ സമിതിയില്‍(എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്കിടെയാണു പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
2032ഓടെ 63,000 മെഗാവാട്ട് ആണവോര്‍ജം ഉല്‍പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2050ഓടെ രാജ്യത്തിന് ആവശ്യമായ 25 ശതമാനം വൈദ്യുതിയും ഇതുവഴി ഉല്‍പാദിപ്പിക്കാനാകുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയതായി കേന്ദ്ര കല്‍ക്കരി-ഊര്‍ജ വകുപ്പു മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തിന്റെ ആഭ്യന്തര ആണവ ഊര്‍ജ പദ്ധതികള്‍ക്ക് വേഗം പകരുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ ആറ് ആണവ റിയക്ടറുകള്‍ സ്ഥാപിക്കാന്‍ ഇലക്ട്രോണിക് മേഖലയിലെ ഭീമന്മാരായ തോഷിബയുടെ ഉപകമ്പനിയും യു.എസ് ആണവ നിര്‍മാതാക്കളുമായ വെസ്റ്റിങ്ഹൗസുമായി മന്ത്രാലയം വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.നിലവില്‍ രാജ്യത്ത് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ശതമാനവും കല്‍ക്കരി വഴിയാണ് ഉല്‍പാദിപ്പിക്കുന്നത്. രണ്ടുശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ആണവ റിയാക്ടറുകള്‍ വഴി ലഭിക്കുന്നത്. 6,780 മെഗാ വാട്ട് വൈദ്യുതിയാണിത്. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ 22 ആണവ റിയാക്ടറുകളില്‍ 18 എണ്ണവും വന്‍കിട ജല പദ്ധതികളാണ്. എന്നാല്‍, ഇവയില്‍ കൂടുതലും കുറഞ്ഞ ഉല്‍പാദനക്ഷമതയുള്ളവയാണ്.
ചെറുകിട ജല ആണവ റിയാക്ടറുകളില്‍നിന്നു വ്യത്യസ്തമായി പദ്ധതിയിലുള്ള വന്‍കിട ജല ആണവ റിയാക്ടറുകളില്‍ സമ്പുഷ്ടീകരിച്ച യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുക. കൂടുതല്‍ സുരക്ഷിതവും ഉല്‍പാദനക്ഷമവുമാണ് ഇവ. അടച്ചിടാതെ ഇന്ധനം നിറക്കാനാകുമെന്ന സവിശേഷതയും ഇതിനുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago