അറവുശാലകളെന്ന പേരില്‍ പൂട്ടിയത് കാലിത്തെഴുത്തുകളെന്ന്
പാലക്കാട്: അറവ് മാലിന്യം ഭക്ഷിച്ച് പക്ഷിമൃഗാദികള്‍ ചത്ത സംഭവത്തില്‍ മുന്‍സിപ്പല്‍ ഹെല്‍ത്ത് അധികൃതര്‍ അറവുശാലകളെന്ന നിഗമനത്തില്‍ അടച്ചുപൂട്ടിയത് കന്നുകാലികളെ കെട്ടുന്ന തൊഴുത്തുകളാണെന്നു കേരള സ്റ്റേറ്റ് മീറ്റ് ആന്‍ഡ് കാറ്റില്‍ മെര്‍ച്ചന്റ്സ് അസോസിയേഷന് വര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊലിസ് സുപ്രണ്ടിനും ജില്ലാ കലക്ടര്‍ക്കും അധികാരികള്‍ക്കും പരാതി സമര്‍പ്പിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ആടുമാടുകളെ കെട്ടിയിടാന്‍ സുരക്ഷിതമായ ഒരു കേന്ദ്രമില്ലാതെ വലയുകയാണ്. ഇതുമൂലം ദുരിതത്തിലായിരിക്കുന്നത് ശുചീകരണത്തിലും മറ്റും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ള അറവ് ശാലകള്‍ ആണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് പുതുപ്പള്ളിതെരുവ് മുനവറ നഗര്‍ പള്ളിക്ക് സമീപം അറവ് മാലിന്യം ഭക്ഷിച്ച് പക്ഷിമൃഗാദികളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രസ്തുത സംഭവം മുന്‍സിപ്പാലിറ്റിയുടെ അധീനതയിലുള്ള അറവ് ശാലക്ക് സമീപമായതിനാല് ജനങ്ങള്‍ക്കിടയില്‍ വലിയൊരു ആശങ്കക്കു വഴി വെച്ചിട്ടുണ്ടെന്നും കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്നും നിയമങ്ങള്‍ പാലിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന അറവുശാലയുടെ പ്രവര്‍ത്തനത്തെ അലങ്കോലപ്പെടുത്തുവാന് ഉദ്ദേശിച്ച് സാമൂഹ്യ വിരുദ്ധരായിരിക്കണം ഇതിന് പിന്നിലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളാന്‍ അധികാരികള്‍ തയാറാവണമെന്നും അല്ലാത്ത പക്ഷം അറവു ശാലകള്‍ അടച്ചിടാനാണ് തീരുമാനമെന്നും പ്രതിനിധികള്‍ അറിയിച്ചു.
പൂട്ടി സീല്‍ വെച്ച തൊഴുത്തുകളെ എത്രയും പെട്ടെന്ന് തുറക്കുവാന്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എച്ച്.കമാലുദ്ദീന്, ജനറല്‍ സെക്രട്ടറി എച്ച്.ഷാഹുല്‍ ഹമീദ്, ട്രഷറര്‍ എ.ഗുലാം റസൂല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."