വിദ്യാര്‍ഥികളെ വെട്ടിലാക്കി ടി.എച്ച്.എസ്.എല്‍.സി ഫലപ്രഖ്യാപനം
ഷൊര്‍ണൂര്‍: ടെക്നിക്കല്‍ സ്കൂളുകളുടെ പത്താംതരം (ടി.എച്ച്.എസ്.എല്‍.സി) ഫലപ്രഖ്യാപനത്തിന്റെ വിജ്ഞാപനം സര്‍ക്കാര്‍ സൈറ്റുകളില്‍ വ്യത്യസ്തമായി വന്നത് വിദ്യാര്‍ഥികളെ വെട്ടിലാക്കി. ഒരേ റജിസ്റ്റര്‍ നമ്പറിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റുകള്‍ രണ്ട് സൈറ്റുകളില്‍ വന്നത് രണ്ട് തരത്തിലാണ്. തുടര്‍പഠനത്തിനായി പല വിദ്യാര്‍ഥികളും അപേക്ഷയും നല്കി കഴിഞ്ഞു.
അപേക്ഷയോടൊപ്പം നല്കിയ മാര്‍ക്ക് ശരിയായ മാര്‍ക്ക് ലിസ്റ്റ് തന്നെയാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് ഷാഫിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു സൈറ്റില്‍ ഹ്യൂമാനിറ്റീസ് വിഷയത്തില്‍ ബി.ഗ്രേഡാണുള്ളത്. മറ്റൊരു സൈറ്റില്‍ ഹ്യൂമാനിറ്റിസിന് പകരം സോഷ്യല്‍ സയന്‍സാണ് കാണിച്ചിരിക്കുന്നത്. ഇതിന് എ.ഗ്രേഡുമുണ്ട്.
അതേ രീതിയില്‍ മാത്സിന് ഒരു മാര്‍ക്ക് ലിസ്റ്റില്‍ എ.ഗ്രേഡാണെങ്കില്‍ അടുത്തതില്‍ ബി ഗ്രേഡാണുള്ളത്. ഇതേ രീതിയില്‍ പല വിഷയങ്ങള്‍ക്കും ഗ്രേഡിലും വിത്യാസം കാണുന്നുണ്ട്.
സമാനമായ രീതിയില്‍ മറ്റു പല വിദ്യാര്‍ഥികളുടേയും മാര്‍ക്ക് ലിസ്റ്റുകളില്‍ പൊരുത്തക്കേടുണ്ടാകുമെന്ന സംശയമാണ് രക്ഷിതാക്കള്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."