HOME
DETAILS

ജിഷ കൊലപാതകം; അവസാനിക്കാത്ത ദുരൂഹതകള്‍

  
backup
July 27 2016 | 17:07 PM

%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍വന്ന് അധികം വൈകാതെ പൊലിസിന്റെ തലപ്പത്തു വരുത്തിയ മാറ്റങ്ങള്‍ സ്വാഭാവികമായും ഒരു ഭരണമാറ്റത്തിന്റെ ഫലം മാത്രമാണ്. ഈ മാറ്റംകൊണ്ട് കേരളത്തിലെ പൊലിസ് സംവിധാനത്തിന് പുതിയ ഊര്‍ജവും പ്രവര്‍ത്തനമികവും കൈവന്നിരിക്കുന്നു എന്നു പറയാനായിട്ടില്ല.

കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകത്തിന്റെ ഒന്നാം പ്രതി എന്ന നിലയില്‍ അസം സ്വദേശിയായ ഒരു അമീറുല്‍ ഇസ്‌ലാമിനെ പിടികൂടിയതു മാത്രമാണ് ചൂണ്ടിക്കാണിക്കാവുന്ന ഒരുനേട്ടം. ഇതാവട്ടെ ജിഷ വധം അന്വേഷിക്കാനായി പുതിയ സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ടീമിന്റെ നേട്ടമോ പൊലിസ് തലപ്പത്തുവരുത്തിയ മാറ്റങ്ങളുടെ ഫലമോ അല്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കണ്ടെത്തലുകളെ അതേപടി പിന്തുടര്‍ന്നാണ് പുതിയ അന്വേഷണസംഘം സഞ്ചരിച്ചത്.

പുതുതായി എന്തെങ്കിലും തെളിവുകള്‍ കണ്ടെത്തുന്നതിനോ കിട്ടിയ തെളിവുകളെയും മുന്‍സംഘത്തിന്റെ നിഗമനങ്ങളെയും പുതിയ സൂചനകള്‍ വിശകലനം ചെയ്‌തെടുക്കത്തക്കവിധത്തില്‍ വികസിപ്പിക്കുവാനോ പുതിയ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്. മാത്രമല്ല, ലഭ്യമായ തെളിവുകളെയും സൂചനകളെയും ശാസ്ത്രീയമായി കൂട്ടിയിണക്കി അവയെ പരസ്പരം പൊരുത്തപ്പെടുന്ന വിധത്തില്‍  ബന്ധിപ്പിച്ച് അന്വേഷണത്തിന്റെ ഗതിവേഗം നിര്‍ണയിക്കുന്നതിലും പുതിയ സംഘം പരാജയപ്പെട്ടിരിക്കുന്നതായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

തെളിവുകളുടെ അഭാവമല്ല,  അവയെ വിനിയോഗിക്കുന്നതിലെ അപര്യാപ്തതകളാണ് ഇവിടെ ഉയര്‍ന്നുവരുന്ന പ്രധാന പ്രശ്‌നം.എന്നാല്‍ സാക്ഷികളെ മുന്‍നിര്‍ത്തി പൊലിസ് നടത്തിയ തിരിച്ചറിയല്‍ പരേഡ് പൊലിസ് സംഘത്തിനു ചില പ്രതീക്ഷകള്‍ നല്‍കുകയുണ്ടായി. സാക്ഷികളില്‍ ചിലര്‍ക്ക് പ്രതിയെ ആ പരിസരങ്ങളില്‍ കണ്ടുപരിചയമുള്ളതാണ് നിര്‍ണായകമായത്. സാക്ഷികളുടെ വിവരണങ്ങള്‍ പ്രതിയുടെ മുന്‍പരിചയത്തെ മാത്രം മുന്‍നിര്‍ത്തിയുള്ളതാണ്.

എന്നാല്‍ കുറ്റകൃത്യവുമായി പിടികൂടിയ വ്യക്തിക്കുള്ള ബന്ധത്തെ സ്പഷ്ടമായി സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. കുറേയധികം വസ്തുക്കള്‍ ചിലസൂചനകള്‍, സാന്ദര്‍ഭികവും സാഹചര്യപരവുമായ ബന്ധങ്ങള്‍, സാക്ഷികളുടെ വാക്കുകളും വിവരണങ്ങളും എന്നിങ്ങനെ പൊലിസിന്റെ സഹായഘടകങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ഇതൊക്കെ കൊണ്ടുമാത്രം പിടികൂടിയ വ്യക്തിയുടെ കുറ്റകൃത്യവുമായുള്ള ബന്ധം സ്ഥിരീകരിക്കാനാവുന്നില്ല എന്നതാണ് പുതിയ അന്വേഷണസംഘം നേരിടുന്ന പ്രധാനവെല്ലുവിളി.


തെളിവുകളുടെ അഭാവം കൊണ്ട് ഇല്ലാതാവുന്ന കേസുകള്‍ പോലും യുക്തിപരമായ ചിലനീക്കങ്ങളിലൂടെ തെളിയിച്ചവരാണ് കേരള പൊലിസ്. കേരള പൊലിസിന്റെ ചരിഥ്രം പരിശോധിച്ചാല്‍ പൊതുസമൂഹത്തെ ബോധിപ്പിക്കുന്ന വിധത്തില്‍ പലപ്രശ്‌നരൂക്ഷമായ കേസുകളെയും 'തെളിയിക്കുക' എന്ന അവസ്ഥയില്‍ എത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്നുകാണാം. എന്നാല്‍ അത്തരം മുന്‍കാല അനുഭവങ്ങള്‍ മാത്രം മതിയാവില്ല ജിഷ വധത്തിന്റെ നേരും നെറിയും തെളിയിക്കുന്നതില്‍. കേരളീയ സമൂഹത്തിന്റെ മനസ്ഥിതിയിലേക്കും മനോഭാവങ്ങളിലേക്കും സവിശേഷമായ രീതിയില്‍ കയറിപ്പറ്റിയ കേസാണിത്. ഒരു സാധാരണ കൊലപാതകമെന്നതിനപ്പുറം രാഷ്ട്രീയം, സാമുദായികം, ജാതിയം എന്നിങ്ങനെ പല ഉള്‍പ്പിരിവുകളുടെ സങ്കീര്‍ണതകള്‍ ജിഷവധത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ പെട്ടെന്ന് ഫയല്‍ മടക്കിക്കെട്ടി ഉറങ്ങാന്‍ പോകാന്‍ കേരള പൊലിസിന് സാധിക്കാത്ത സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു.


കനാല്‍ പുറമ്പോക്കിലെ ഒറ്റപ്പെട്ട ഒരു കുടിലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് ജിഷ എന്നത് വലിയൊരു പശ്ചാത്തല സങ്കീര്‍ണതയാണ്. ദളിത് സാമൂഹിക പശ്ചാത്തലത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കാത്തിരിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം നടന്നതായതുകൊണ്ടാണ് ജിഷവധം ഇത്രയും ചര്‍ച്ചാവിഷയമായത്. പത്രങ്ങളുടെ ഉള്‍പ്പേജുകളില്‍ ഒതുങ്ങിയിരുന്ന വാര്‍ത്ത പിന്നീട് മുന്‍പേജുകളില്‍ ഇടം പിടിച്ചു. മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡയായി ഈ സംഭവം മാറുന്നതാണ് പിന്നീട് കണ്ടത്.


ഈ സംഭവത്തെ പ്രശ്‌നവല്‍ക്കരണത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന ഘടകങ്ങള്‍ പിന്നീട് വന്നുചേര്‍ന്നു. മാധ്യമങ്ങള്‍ യഥേഷ്ടം ഭാവനകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്നു. ഇത് ജനങ്ങളില്‍ പുതിയ ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടാനും പൊലിസിനു ജോലിഭാരം കൂടാനും ഇടയാക്കി. പ്രതിയുടെ പേരുപോലും മാധ്യമങ്ങള്‍ പലവിധത്തിലാണ് പ്രസിദ്ധീകരിച്ചത് എന്നത് പൊലിസ് നല്‍കുന്ന വിവരണങ്ങള്‍ക്കപ്പുറം വിഷയത്തില്‍ എരിവും പുളിയും ചേര്‍ക്കാന്‍ വേണ്ടി മാധ്യമങ്ങള്‍ പേന ചലിപ്പിച്ചുവെന്നതിനു തെളിവാണ്. എന്നാല്‍ ഇത്തരം വിവരനിര്‍മാണങ്ങള്‍ ഉണ്ടാക്കിത്തിര്‍ക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നത് പൊലിസും സര്‍ക്കാറുമാണ്. ജിഷയ്ക്ക് ഒരന്യ സംസ്ഥാന കാമുകനുണ്ടായിരുന്നു, ജിഷയുടെ സഹോദരിക്ക് നിരവധി പരിചയക്കാര്‍ ഉണ്ടായിരുന്നു, ജിഷയുടെ പിതൃത്വത്തില്‍ പിതാവിന് സംശയമുണ്ടായിരുന്നു, ആരോ ക്വട്ടേഷന്‍ സംഘത്തെ വിട്ട് കൊന്നതായിരിക്കണം, സാമ്പത്തിക ഇടപാടുകളുടെ പേരിലുള്ള കൊലപാതകമായിരിക്കണം എന്നിങ്ങനെ പല ദിവസങ്ങളിലായി പത്രങ്ങള്‍ എഴുതിയ കഥകള്‍ പലതായിരുന്നു

.
ഈ കഥകള്‍ക്ക് പെണ്‍കുട്ടിയുമായും അവളുടെ കൊലപാതകവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു തെളിയിക്കേണ്ട ബാധ്യതയൊന്നും തങ്ങള്‍ക്കില്ലെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ മുന്നോട്ടുപോയത്. ഇത്തരം കഥകള്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെദൂരം പോവുകയാണ് ചെയ്യുന്നത്. ഏറെക്കാലമായി കനാല്‍ പുറമ്പോക്കില്‍ കഴിയുന്ന ജിഷയുടെ കുടുംബം പരിസരങ്ങളില്‍ വസിക്കുന്നവര്‍ക്ക് വെറും പുറമ്പോക്കുകാര്‍ മാത്രമായിരുന്നു എന്നതും കഥകള്‍ പെരുകുന്നതില്‍ പങ്കുവഹിച്ചു. അപരിചിതത്വവും അകര്‍ച്ചയും നിലനില്‍ക്കുന്നവരെക്കുറിച്ച് എന്തും പറയാം എന്നതാണ് നമ്മുടെ രീതി. ജനങ്ങളുടെ ഇത്തരം കുനുഷ്ടുകഥകള്‍ക്ക് മാധ്യമങ്ങള്‍ പരിഗണന നല്‍കുന്നുവെന്നത് ദുരൂഹമാണ്.

വസ്തുതകള്‍ അന്വേഷിക്കുകയും നേരുകണ്ടെത്തുകയും ചെയ്തുകൊണ്ട് ഭരണകൂടത്തെയും പൊതുസമൂഹത്തെയും സഹായിക്കേണ്ടവരാണ് മാധ്യമങ്ങള്‍. ആ ബാധ്യത ജിഷയുടെ കാര്യത്തില്‍ പ്രാവര്‍ത്തികമായില്ല. വസ്തുതകള്‍ നിരൂപണം ചെയ്യുന്നതില്‍ ചില മാധ്യമങ്ങളെങ്കിലും പരാജയപ്പെട്ടുവെന്നതിന് സമീപകാല ഉദാഹരണമാണ് ജിഷവധം.
പിടികൂടപ്പെട്ട വ്യക്തിയെ കുറ്റവാളിയായി അംഗീകരിക്കാന്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും സാധിക്കുന്നില്ല. ജിഷയുമായി ഈ വ്യക്തിക്കുള്ള ബന്ധവും കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളും പരസ്പരം ബന്ധിപ്പിച്ച് സ്ഥാപിച്ചെടുക്കുന്നതില്‍ സംഭവിച്ചിട്ടുള്ള പരാജയമാണ് ഇതിനു കാരണം. വഴിയേ പോകുന്ന ഒരു അമീറുല്‍ ഇസ്‌ലാം ജിഷയെ വീട്ടില്‍ കയറി അങ്ങു തട്ടിയേക്കാമെന്നു തീരുമാനിച്ച് ചെയ്ത ക്രൂരകൃത്യം പോലെ ഈ സംഭവത്തെ അപഹാസ്യവ്യാഖ്യാനത്തിനു വിധേയമാക്കുന്ന ചില ചതുപ്പുകള്‍ പൊലിസിന്റെ വിവരങ്ങളെന്ന ഭാവേന മാധ്യമങ്ങള്‍ അവതരിപ്പിച്ച കാര്യത്തിലുണ്ട്.

കുളിക്കടവിലെ എത്തിനോട്ടം, വീടിനടുത്ത് പതുങ്ങിനില്‍ക്കല്‍, വഴക്കിടല്‍, ചെരുപ്പൂരി കാണിക്കല്‍, വീടിനകത്തേക്ക് അതിക്രമിച്ചുകടക്കല്‍ എന്നിങ്ങനെ മാധ്യമങ്ങളില്‍ വന്ന പലസമസ്യകളും പൂരണം അര്‍ഹിക്കുന്നുവയാണ്. നിലവില്‍ പൊലിസിന്റെ നീക്കങ്ങള്‍ ഈ സമസ്യകള്‍ക്ക് പരിഹാരമാവില്ല എന്നതും വ്യക്തമാണ്. പ്രതിയെയും കൊലപാതകത്തെയും തമ്മില്‍ കാര്യകാരണസഹിതം ബന്ധിപ്പിച്ച് കുറ്റാന്വേഷണത്തെ കറതീര്‍ത്തെടുക്കുവാന്‍ പെടാപാടുപെടുന്ന പൊലിസിന്റെ ഭാഗത്തുനിന്ന് ഇത്തരം സമസ്യകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് കരുതാനാവില്ല. അപ്പോള്‍ സ്വാഭാവികമായും അവശേഷിക്കുന്ന സങ്കീര്‍ണതകള്‍ പൊലിസിന്റെ പ്രയത്‌നങ്ങളെ സംശയഛായയില്‍ നിര്‍ത്തുകയേ ചെയ്യൂ.


പറഞ്ഞതും കേട്ടതുമെല്ലാം കഥകളായി മാറുകയും ശരിയായ സത്യങ്ങള്‍ പുറത്തുവരികയും ചെയ്യുന്ന പരിണാമം ഈ കേസില്‍ അസാധ്യമാണ് എന്നു പറയാറായിട്ടില്ല. സത്യങ്ങള്‍ സത്യങ്ങളായിത്തന്നെ പുറത്തുവന്നാല്‍ തെറ്റിദ്ധാരണകള്‍ നീങ്ങും. ഒരു ഗവണ്‍മെന്റിന്റെ പടിയിറക്കത്തിന് പരോക്ഷമായി സ്വാധീനം ചെലുത്തിയ സംഭവം എന്ന നിലക്ക് ജിഷവധത്തെ കേരളത്തിലെ രാഷ്ട്രീയ ചേരികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. രാഷ്ട്രീയ മുതലെടുപ്പു ശ്രമങ്ങള്‍ ഇനിയുമുണ്ടാകും. ജനങ്ങള്‍ ഇതു നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഭരണകൂടം ഇക്കാര്യത്തില്‍ പഴുതടച്ചുള്ള നീക്കങ്ങള്‍ നടത്തുകയും പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്ത് യാഥാര്‍ഥ്യബോധത്തോടെ നീങ്ങുകയും ചെയ്താല്‍ ഭാവിയിലേക്ക് നീളുന്ന രാഷ്ട്രീയ മുതലെടുപ്പുകളെ ചെറുക്കാം. ഇനിയൊരു വിവാദസംഭവത്തിന്റെ കടന്നുവരവ് ജിഷ സംഭവത്തെ മായ്ച്ചുകളഞ്ഞേക്കാം. പക്ഷേ, ഈ വിഷയത്തിലെ നീതിനിര്‍വഹണം കൃത്യതപ്പെടുത്തണം എന്ന പൊതുസമൂഹത്തിന്റെ ആവശ്യത്തോട് ഭരണകൂടത്തിന് മുഖംതിരിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. കാരണം ഭരണകൂടത്തിന്റെ സ്വാഭാവികമായ ധര്‍മമാണത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago