ബിഹാറില്‍ ആര് ? വോട്ടെണ്ണല്‍ ഇന്ന്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. 11 മണിയോടെ ഏകദേശ ചിത്രം വ്യക്തമാവും. സംസ്ഥാനത്തെ 38 ജില്ലകളില്‍ 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 414 സ്റ്റേഷനുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക.
സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും വോട്ടെണ്ണല്‍ നടപടികള്‍. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 56.19 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്.ജെ.ഡി- കോണ്‍ഗ്രസ് മഹാസഖ്യം അധികാരത്തിലേറുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും നല്കിയ സൂചന.
അതേസമയം, മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
2018ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസിലെ എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭരണംപിടിച്ച ബി.ജെ.പിക്ക് അതിനിര്‍ണായകമാണ് ഫലം. 28ല്‍ ഒന്‍പത് സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ഭരണം തുടരാനാവൂ. പക്ഷേ, കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ മുഴുവന്‍ സീറ്റിലും വിജയിക്കണം.
ഗുജറാത്ത് (8), യു.പി (7), കര്‍ണാടക, ജാര്‍ഖണ്ഡ്, ഒഡിഷ, നാഗാലാന്‍ഡ് (രണ്ടുവീതം), തെലങ്കാന, ഹരിയാന, ഛത്തിസ്ഗഡ് (ഒന്നുവീതം) എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."