HOME
DETAILS

വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധികൃതരേ സര്‍ക്കാര്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

  
backup
June 20 2019 | 06:06 AM

bisness-man-died-action-govt

തിരുവന്തപുരം: ആന്തൂര്‍ നഗരസഭ അധികൃതരുടെ അനാസ്ഥമൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്‌തെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണംതേടി സര്‍ക്കാര്‍. പ്രവാസിയായിരുന്ന സാജന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ വ്യവസായമന്ത്രി എ.സി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.
നഗരസഭാ സെക്രട്ടറി, ഓവര്‍സിയര്‍, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് മന്ത്രി അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. സാജന്റെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായി ഈ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.


കഴിഞ്ഞ ദിവസം സാജന്റെ ഭാര്യയും ബന്ധുക്കളും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരേ രംഗത്തെത്തിയിരുന്നു. ഇവരുടെ വ്യക്തിവിരോധം മൂലം ഫയലില്‍ ഒപ്പിട്ട് നല്‍കാന്‍ വൈകിയതോടെ ഉദ്ഘാടനം അനന്തമായി നീണ്ടതുകൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ഭാര്യയുടെയും ബന്ധുക്കളുടെയും ആരോപണം. സി.പി.എം ഒറ്റയ്ക്ക് ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ മരുന്നിനുപോലും പ്രതിപക്ഷ അംഗളില്ല. സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയാണ് നഗരസഭ അധ്യക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  a day ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  a day ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  a day ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  a day ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  a day ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago