HOME
DETAILS
MAL
ജയില്‍ശിക്ഷ കോടതി റദ്ദാക്കി: നവാസ് ശരീഫും മകളും പുറത്തിറങ്ങും
backup
September 19 2018 | 11:09 AM
ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനും മകള്‍ മറിയം നവാസിനും അഴിമതിക്കേസില്‍ വിധിക്കപ്പെട്ട ശിക്ഷ കോടതി റദ്ദാക്കി. ഇതോടെ ഇരുവര്‍ക്കും പുറത്തിറങ്ങാനുള്ള വഴികളൊരുങ്ങി.
ഇസ്‌ലാമാബാദ് ഹൈക്കോടതിയുടേതാണ് വിധി. നവാസ് ശരീഫിന് പത്തു വര്‍ഷവും മകള്‍ക്ക് ഏഴു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്.
ഇപ്പോള്‍ പരോളിലാണ് ഇരുവരും. നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂമിന്റെ മരണത്തേത്തുടര്‍ന്നാണ് ഇരുവര്‍ക്കും പരോള്‍ ലഭിച്ചത്. കാന്‍സര്‍ ബാധിച്ച് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഭാര്യ മരിച്ചത്.
അനധികൃത വരുമാനമുണ്ടാക്കിയെന്ന് കണ്ടെത്തി പാക് സുപ്രിംകോടതിയാണ് നവാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ അഴിമതി വിരുദ്ധ കോടതിയുടെ ശിക്ഷാവിധിയും വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."