ആണവോര്‍ജ്ജം സമാധാന ആവശ്യത്തിന്: സഊദി
ജിദ്ദ: സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം എന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സഊദി. ഊര്‍ജ്ജ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കിയത്. വിയന്നയില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 വരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്ന സഊദി സംഘത്തിന് ഊര്‍ജ്ജ മന്ത്രിയാണ് നേതൃത്വം നല്‍കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് സഊദി ആണവപദ്ധതി ആരംഭിക്കുന്നത്.
സമാധാനം, സുരക്ഷ, സങ്കേതികവിദ്യ, ശാസ്ത്രസജ്ജീകരണം തുടങ്ങി ആണവ പദ്ധതിക്ക് മുന്നോടിയായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ സഊദി പാലിച്ചിട്ടുണ്ട്. സഊദിയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യത്തിന് പെട്രോളിയം ഉല്‍പ്പന്നങ്ങളെ അവലംബിക്കുന്നത് കുറയ്ക്കാനാണ് ആണവോര്‍ജ്ജ പദ്ധതിയിലൂടെ സഊദി ഉദ്ദേശിക്കുന്നത്. സഊദിയുടെ വൈദ്യുതി ഉപയോഗം വളരെ കൂടിയതാണെന്നും മന്ത്രി പറഞ്ഞു. സഊദി വിഷന്‍ 2030ന്റെ ഭാഗം കൂടിയാണ് ഊര്‍ജ്ജ ആവശ്യത്തിന് ആണവപദ്ധതി എന്നും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."