പരിസ്ഥിതി ചൂഷണത്തിനെതിരേ യൂത്ത് ലീഗ് കാംപയിന്
താമരശേരി: മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ ലാ കോണ്‍വിവെന്‍സിയ-യൂത്ത് ഫോര്‍ എര്‍ത്ത് കാംപയിനിന്റെ ഭാഗമായി ജലസഭ താമരശേരി പഞ്ചായത്ത് തല പരിപാടി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റണ്ട് ഇസ്മായില്‍ വയനാട് ഉദ്ഘാടനം ചെയ്തു. ജലക്ഷാമത്തിന് പരിഹാരം കാണുന്നതിന് കുടുംബങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റണ്ട് സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. കര്‍ഷകരായ കെ. ശങ്കരന് കുറ്റിയാക്കില്‍, മൊയ്തീന് കുഞ്ഞി എന്നിവരെ സി. മോയിന്‍കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകര്‍ക്കുള്ള ഉപഹാര വിതരണം വി.എം ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സി.ഡബ്ലു.ഡി.ആര്.ഡി.എം വാട്ടര്‍ മ്യൂസിയം ഓഫിസര്‍ ഡോ. കെ.ആര് പ്രസന്ന കുമാര്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്കി. ഉമ്മു റിസ്വാന ലുഖ്മാന് കവിത ആലപിച്ചു. നാടകകൃത്ത് ഹുസ്സയിന് കാരാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാട്ടര്‍ മാനിഫെസ്റ്റോ എ.കെ കൗസറും ജല ബജറ്റ് റഫീക്ക് കൂടത്തായിയും അവതരിപ്പിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.എസ് മുഹമ്മദലി, കെ.വി മുഹമ്മദ്, എം. സുല്‍ഫീക്കര്‍, ശംസീര്‍ എടവലം, മെഹബൂബ് കുന്നുംപുറം, പഞ്ചായത്തംഗങ്ങളായ മഞ്ജിത കുറ്റിയാക്കില്‍, റസീന സിയാലി സംസാരിച്ചു. ഇഖ്ബാല്‍ പൂക്കോട്, കെ.സി ഷാജഹാന്, പി.കെ ഹസന് ഫാസില്‍, റാഫി ഈര്‍പ്പോണ, മുനീര്‍ കാരാടി, നിയാസ് ചുങ്കം, ഷംസു അവേലം, അരീക്കന്‍ മജീദ്, ആസാദ് കാരാടി നേതൃത്വം നല്കി. ജന. സെക്രട്ടറി എം.ടി അയ്യൂബ്ഖാന്‍ സ്വാഗതവും ജലീല്‍ തച്ചംപൊയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."