HOME
DETAILS
MAL
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണം പിടികൂടി
backup
June 20 2019 | 18:06 PM
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2.17 കിലോ സ്വര്‍ണം പിടികൂടി. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരന് കോഴിക്കോട് പുതുപ്പാടി സ്വദേശി റമീസിനെയാണ് കസ്റ്റംസ് പിടികൂടിയത്. പേസ്റ്റ് രൂപത്തില്‍ ഷൂസിനുള്ളിലായിരുന്നു സ്വര്‍ണം. ഒപ്പം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണമാലയും കണ്ടെടുത്തു.
പിടികൂടിയ സ്വര്‍ണത്തിന് 60 ലക്ഷം രൂപയോളം വിലവരുമെന്നു കസ്റ്റംസ് അറിയിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് വിമാനത്തവളം വഴി സ്വര്‍ണം കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."