HOME
DETAILS

മുത്വലാഖ് കുറയുന്നതായി വ്യക്തിനിയമ ബോര്‍ഡ്; മുത്വലാഖ് പാടില്ലെന്ന് സ്ത്രീക്ക് ഉറപ്പുകൊടുക്കാന്‍ പറ്റുമോയെന്ന് സുപ്രിംകോടതി

  
backup
May 17 2017 | 22:05 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5

ന്യൂഡല്‍ഹി: മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്ന സംവിധാനം സമുദായത്തിനുള്ളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതി പോലുള്ള രാജ്യത്തെ മതേതര സ്ഥാപനങ്ങള്‍ മുത്വലാഖ് വീണ്ടും പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കുമ്പോള്‍ അവ വീണ്ടും തിരിച്ചുവരികയാണ് ചെയ്യുന്നത്.

തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് അവര്‍ക്കു തോന്നുന്നത് പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും. ഇതുമൂലം ബഹുഭാര്യത്വം, പൊടുന്നനെയുള്ള വിവാഹമോചനം തുടങ്ങിയവയെ പിന്തുണക്കാന്‍ അവര്‍ മുന്നോട്ടുവരും. മുസ്‌ലിംകള്‍ക്കിടയില്‍ നടക്കുന്ന എല്ലാ തരത്തിലുള്ള വിവാഹമോചനങ്ങള്‍ കണക്കിലെടുത്താലും അതില്‍ മുത്വലാഖ് വഴി 0.37ശതമാനം വിവാഹമോചനം മാത്രമേ നടക്കുന്നുള്ളൂവെന്ന് വ്യക്തിനിയമ ബോര്‍ഡ് അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതി ബെഞ്ചിനെ അറിയിച്ചു. മുത്വലാഖ് കേസില്‍ വാദംനടക്കുന്ന അഞ്ചാംദിനമായ ഇന്നലെ ചീഫ്ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുന്‍പാകെയാണ് സിബല്‍ ഇക്കാര്യം അറിയിച്ചത്.

വാദം നടക്കുന്നതിനിടെ, വിവാഹ സമയത്ത് സ്ത്രീകള്‍ക്ക് മുത്വലാഖിന് താല്‍പര്യമില്ലെങ്കില്‍ അതു വ്യക്തമാക്കാനുള്ള നിര്‍ദേശം ഖാസിമാര്‍ക്ക് നല്‍കാന്‍ ബോര്‍ഡിന് സാധിക്കുമോയെന്ന് സിബലിനോട് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ബോര്‍ഡിലെ അംഗങ്ങളുമായി സംസാരിച്ച ശേഷം ഇതേകുറിച്ചു പ്രതികരിക്കാമെന്ന് സിബല്‍ മറുപടി നല്‍കി. മുസ്‌ലിം സമുദായത്തെ ഭീമന്‍ കഴുകന്‍മാര്‍ക്കിടയില്‍ കഴിയുന്ന കിളികളോട് ഉപമിച്ച സിബല്‍, മുസ്‌ലികള്‍ക്കു സ്വതന്ത്ര ഇന്ത്യയിലെ 67 വര്‍ഷത്തെ ജുഡീഷ്യറിയിലുള്ള വിശ്വാസത്തിനു മാറ്റമില്ലെന്നും സമുദായത്തിന്റെ കൂടുകള്‍ക്ക് സുപ്രിംകോടതിയുടെ സംരക്ഷണം നിര്‍ബന്ധമാണെന്നും അറിയിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്ഗതി, ഇത് ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പ്രശ്‌നമല്ലെന്നും മുസ്‌ലിം പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള പ്രശ്‌നമാണെന്നും പറഞ്ഞു.

സതി, തൊട്ടുകൂടായ്മ എന്നീ സമ്പ്രാദായങ്ങള്‍ രാജ്യത്ത് നിരോധിച്ചതായി ചൂണ്ടിക്കാട്ടിയ എ.ജി, മുസ്‌ലിംകളില്‍ സ്ത്രീകളേക്കാള്‍ വിദ്യാഭ്യാസപരമായി മുന്നിലുള്ള പുരുഷന്‍മാര്‍ക്കാണ് മുത്വലാഖില്‍ മേല്‍ക്കോയ്മയെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുമതത്തിന്റെ ഭാഗമായിരുന്ന സതി നിരോധിച്ചതും തൊട്ടുകൂടായ്മ എടുത്തുകളഞ്ഞതും പരാമര്‍ശിച്ച ശേഷം മുത്വലാഖ് നിരോധിക്കാന്‍ സുപ്രിംകോടതി മടികാണിക്കരുതെന്നും എ.ജി ആവശ്യപ്പെട്ടു.
എന്നാല്‍ എ.ജിയുടെ വാദത്തെ കോടതിതന്നെ ഖണ്ഡിച്ചു. ഭര്‍ത്താവ് മരിച്ചാല്‍ അദ്ദേഹത്തിന്റെ ചിതയില്‍ ചാടി ഭാര്യ മരിക്കുന്ന സമ്പ്രദായമായ സതിയും തൊട്ടുകൂടായ്മയും നിരോധിച്ചത് കോടതിയല്ലെന്നും നിയമംമൂലം പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു.

മുത്വലാഖിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ അതു ചെയ്യാത്തതെന്നു ബെഞ്ചിലെ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ തിരിച്ചുചോദിച്ചു. അപ്പോള്‍ നിങ്ങള്‍ മുത്വലാഖ് നിരോധിക്കൂ, പിന്നീട് ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിക്കാമെന്ന് ഇതിന് എ.ജി മറുപടി നല്‍കി.
കേസില്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചു. മുത്വലാഖ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനീതി ഉണ്ടാകുന്നുവെങ്കില്‍ മതനിയമങ്ങളില്‍ ഇടപെടാതെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ജംഇയ്യത്ത് അറിയിച്ചു. അനീതി ഉണ്ടാകുമ്പോള്‍ ഒരു വിശ്വാസത്തിന്റെ ഭാഗമായ നിയമത്തെ ഇല്ലാതാക്കാനല്ല ശ്രമിക്കേണ്ടതെന്നും ജംഇയ്യത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജുരാമചന്ദ്രന്‍ വാദിച്ചു.

വാദംമുറുകുന്നതിനിടെ ഖുര്‍ആനിലെ വിവിധ സൂക്തങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളും ഇന്നലെ കോടതിയില്‍ ചീഫ്ജസ്റ്റിസും വി.വി ഗരിയും സിബലും പലപ്പോഴായി വായിച്ചു. അനുരഞ്ജന ചര്‍ച്ചയ്ക്കു നില്‍ക്കാതെ പെട്ടെന്നു മൊഴിചൊല്ലുന്നവരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയെ അറിയിച്ചു. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും പെട്ടെന്നു മൊഴിചൊല്ലല്‍ പാപമാണ്. അതു ദൈവത്തിന് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്.

അതിനാല്‍ അത്തരക്കാരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം 14ന് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് അറിയിച്ച ബോര്‍ഡ് പ്രമേയത്തിന്റെ പകര്‍പ്പും കോടതിക്കു കൈമാറി. മുത്വലാഖ് നിരുത്സാഹപ്പെടുത്തണമെന്ന് സമുദായത്തിന്റെ ഉള്ളില്‍ തന്നെ ആവശ്യം ഉണ്ട്. അതിനുള്ള ശ്രമങ്ങള്‍ ഉള്ളില്‍ നടത്താം. എന്നാല്‍ കോടതി അതുചെയ്യേണ്ടതില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഇരുകക്ഷികളുടെയും വാദംകേള്‍ക്കല്‍ ഇന്നു പൂര്‍ത്തിയാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago