നടിയെ അക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എയെന്ന്
ബേക്കല്‍(കാസര്‍കോട്):നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ യുവാവിനെ ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി.എ.ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
സി.സി. ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലിസ്
നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഭീഷണി സംബന്ധിച്ച് കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേക്കല്‍ പൊലിസ് മുന്‍പ് കേസെടുത്തത്.
എറണാകുളം ഉള്‍പ്പെടയുള്ള ഭാഗങ്ങളിലും തമിഴ്നാട്ടിലും ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചത്.
ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന വിപിന്‍ലാല്‍ നടിയെ അക്രമിച്ച കേസില്‍ സഹ തടവുകാരനായിരുന്ന പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടന് ദിലീപിന് കത്തെഴുതിയിരുന്നു.ഇത് സംബന്ധിച്ച് വിപിന്‍ ലാല്‍ കോടയില്‍ നല്കിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് വിപിന്‍ ലാല്‍ പൊലി സില് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
വിപിന്‍ലാലിന്റെ ബന്ധുവിന്റെ സ്ഥാപനത്തില്‍ നേരിട്ടെത്തിയും ഫോണ്മുഖാന്തിരവുമായിരുന്നു വധഭീഷണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."