HOME
DETAILS

കടത്തനാടന്‍ കരുത്തുമായി മുല്ലപ്പള്ളി

  
backup
September 19 2018 | 19:09 PM

%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 


കോഴിക്കോട്: മലബാറില്‍നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സിയുടെ അമരത്തേക്ക് കടന്നുവരുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയുമേറെ. ആദര്‍ശദീപ്തമായ സൗമ്യവ്യക്തിത്വവും നിലപാടുകളിലെ കാര്‍ക്കശ്യവും എതിരാളികള്‍പോലും അംഗീകരിക്കുന്ന രാഷ്ട്രീയപാരമ്പര്യവും മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേറിട്ടുനിര്‍ത്തുന്നു.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് മുല്ലപ്പള്ളി കെ.പി.സി.സിയുടെ അമരത്തെത്തുന്നത്. സംഘടനാ സംവിധാനം കുത്തഴിഞ്ഞ കേരളത്തിലെ കോണ്‍ഗ്രസിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവുമായാണ് പുതിയ ദൗത്യമേറ്റെടുക്കുന്നത്. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി പോരടിക്കുന്ന കോണ്‍ഗ്രസിനെ ഒരുമയോടെ നയിക്കല്‍ വലിയ വെല്ലുവിളിയാകും. പക്ഷേ, തെളിമയാര്‍ന്ന പൊതുജീവിതവും പുരോഗമന ചിന്തകളുടെ പ്രസരിപ്പുമായി ആറു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുള്ള മുല്ലപ്പള്ളിയ്ക്ക് ഇത് പ്രയാസകരമാകില്ലെന്നാണ് വിലയിരുത്തല്‍.
ഒഴുക്കിനൊപ്പം നീന്തുന്ന കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് എന്നും മുല്ലപ്പള്ളി വേറിട്ടുനിന്നു. അരുതാത്തത് കാണുമ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ മുന്നോട്ടുവന്നു.
മലബാറില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരേ സ്ഥൈര്യമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ നാട്ടുകാരന്‍ കൂടിയായ ടി.പി ചന്ദ്രശേഖരന്‍ നിഷ്‌കരുണം കൊലചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം കാണിച്ച ജാഗ്രതയാണ് കേസന്വേഷണത്തെ നേരായ രീതിയില്‍ മുന്നോട്ടുനയിച്ചത്. കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരനെന്ന വിശേഷണം അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് മുല്ലപ്പള്ളി. നല്ലൊരു വായനക്കാരന്‍ കൂടിയാണ് അദ്ദേഹം. പരിസ്ഥിതി വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാടുകള്‍ അദ്ദേഹത്തെ ശ്രദ്ധേയമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രമന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ നിലപാടുകളെ പോലും അദ്ദേഹം എതിര്‍ത്തു. ക്വാറി, ഖനന മാഫിയക്കെതിരായ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തെ പോലും വെട്ടിലാക്കി.
വ്യവസായ പ്രമുഖരുടെ അത്താഴ വിരുന്നുകളിലോ സൗഹൃദകൂട്ടായ്മകളിലോ അദ്ദേഹത്തെ കാണാറില്ല. അതേസമയം, പാവപ്പെട്ടവന്റെയും അവശത അനുവഭിക്കുന്നവന്റെയും വീടുകളില്‍ സാന്ത്വന സാന്നിധ്യമായി അദ്ദേഹത്തെ കാണാം.
1946 ഏപ്രില്‍ 15ന് പ്രമുഖ സ്വാതന്ത്യസമര സേനാനി മുല്ലപ്പള്ളി ഗോപാലന്റെയും പാറുവമ്മയുടെയും മകനായി വടകരയ്ക്കടുത്ത ചോമ്പാലില്‍ ജനിച്ച മുല്ലപ്പള്ളി കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എം.എ, എല്‍.എല്‍.ബി ബിരുദം നേടിയെങ്കിലും അഭിഭാഷക വൃത്തിയേക്കാള്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനമാണ് ഇഷ്ടപ്പെട്ടത്. മലബാറില്‍ കെ.എസ്.യുവിന്റെ ശക്തനായ നേതാവായിരുന്നു മുല്ലപ്പള്ളി. 1968ല്‍ കാലിക്കറ്റ് സര്‍വകലാശാല ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ടു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് മുല്ലപ്പള്ളിയായിരുന്നു.
കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി കെ.എസ്.യു മാറിയത് മുല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ നേതൃത്വത്തില്‍ ഉള്ളപ്പോഴായിരുന്നു. രാജീവ്ഗാന്ധി എ.ഐ.സി.സി പ്രസിഡന്റായിരുപ്പോള്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് മുല്ലപ്പള്ളി എപ്പോഴും പറയാറുണ്ട്. അക്കാലത്ത് കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ രാജീവിന് ഏറ്റവും പ്രിയം മുല്ലപ്പള്ളിയോടായിരുന്നു. കെ.പി.സി.സിയില്‍ ജന. സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു.
1980ല്‍ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. കെ.പി ഉണ്ണികൃഷ്ണനോട് കടുത്ത മത്സരം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ആറ് മാസത്തിനുള്ളില്‍ നടന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി.
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1984,1989, 1991, 1996, 1998 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണയും വടകരയില്‍ രണ്ട് തവണയും വിജയ കിരീടം ചൂടിയാണ് അദ്ദേഹം തന്റെ ജനകീയത തെളിയിച്ചത്. 2009ലാണ് അട്ടിമറി വിജയത്തിലൂടെ വടകരയില്‍നിന്ന് ലോക്‌സഭയിലെത്തിയത്. 2014ല്‍ വടകരയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ പി.വി നരസിംഹറാവു മന്ത്രിസഭയില്‍ കാര്‍ഷിക സഹമന്ത്രിയായും 2009ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.
ഒടുവില്‍ എ.ഐ.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി അധ്യക്ഷനായി നിയമിച്ചതിന്റെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത് മുല്ലപ്പള്ളിയായിരുന്നു. ഭാര്യ ഉഷ റിട്ട. ബാങ്ക് ഉദ്യോഗസ്ഥയാണ്. മകള്‍ പാര്‍വതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago