HOME
DETAILS
MAL
ജാമ്യത്തിനായി അര്‍ണബ് സുപ്രിംകോടതിയില്‍
backup
November 11 2020 | 00:11 AM
മുംബൈ: ചാനലിന്റെ ഇന്റീയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമി ജാമ്യത്തിനായി സുപ്രിംകോടതിയില്‍.
ഇടക്കാല ജാമ്യം തിങ്കളാഴ്ച ബോംബെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നിരസിച്ച ഹൈക്കോടതി, കീഴ്ക്കോടതിയെ സമീപിക്കാനായിരുന്നു അര്‍ണബിനോട് നിര്‍ദേശിച്ചിരുന്നത്.
ഈ മാസം നാലിനാണ് അര്‍ണബിനെ മുംബൈ പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന അര്‍ണബിന്റെ വാദം തള്ളിയാണ് കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്.
ജാമ്യത്തിന് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കാനുള്ള അവസരം ഉണ്ടെന്നിരിക്കെ ഹൈക്കോടതി ഇടപെട്ട് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."