കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി റദ്ദാക്കി
ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ചു പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. കേസില്‍ കോടതിയുടെ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും വിധിയില്‍ പറയുന്നു. കോടതി വിധി പാകിസ്താനു വന്‍ തിരിച്ചടിയായി.
കോടതി നടപടികള്‍ തുടരാമെന്നു ജഡ്ജി റോണി ഏബ്രഹാമിന്റെ അധ്യക്ഷതയിലുള്ള 11 അംഗ ബഞ്ച് വിധിപ്രസ്താവത്തില്‍ പറഞ്ഞു.
[caption id="attachment_329360" align="alignnone" width="630"] കുല്‍ഭൂഷന്‍ ജാദവ് കേസില്‍ ജഡ്ജി റോണി എബ്രഹാം വിധി പറയുന്നു[/caption]
പാകിസ്താന്റെ വാദങ്ങള്‍ എല്ലാം തള്ളിയ കോടതി കുല്‍ഭൂഷന്‍ ചാരപ്രവര്‍ത്തനം നടത്തിയതിനു മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പാകിസ്താനു കഴിഞ്ഞില്ലെന്നും പറഞ്ഞു.
കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന വാദം കോടതി തള്ളിയത് പാകിസ്താന് വന്‍ തിരിച്ചടിയായി.
കേസ് അധികാര പരിധിയില്‍ തന്നെ ഉള്ളതാണെന്നു പറഞ്ഞ കോടതി കുല്‍ഭൂഷന് നയതന്ത്രസഹായം ലഭ്യമാക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു. കുല്‍ഭൂഷന്‍ ഇന്ത്യക്കാരന്‍ ആണെന്നത് ഇന്ത്യയും പാകിസ്താനും സമ്മതിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
കുല്‍ഭൂഷനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശമുണ്ട്. ഇതു നിഷേധിച്ച പാകിസ്താന്‍ നടപടി വിയന്ന കണ്‍വന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണ്.
കുല്‍ഭൂഷന് നിയമസഹായം നല്‍കാതിരുന്നത് തെറ്റായ നടപടിയാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചില്ല. ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്റെ സുരക്ഷ പാകിസ്താന്‍ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതിവിധിയുടെ പൂര്‍ണരൂപം വായിക്കന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യ നല്‍കിയ ഹരജിയിന്മേല്‍ ഇരുരാജ്യങ്ങളുടെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
ബലൂചിസ്ഥാനില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് പാക് പൊലിസ് 46കാരനായ ജാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍ പറയുന്നത്.
എന്നാല്‍ ജാദവിനെ ഇറാനിലെ ചബാഹര്‍ തുറമുഖത്തുനിന്നാണ് പാകിസ്താന്‍ പിടികൂടിയതെന്നും പിന്നീട് സൈനിക കോടതി ഏകപക്ഷീയ വിചാരണയിലൂടെ വധശിക്ഷ വിധിച്ചെന്നുമാണ് ഇന്ത്യ യു.എന്നില്‍ പരാതിപ്പെട്ടത്.
ജാദവിന്റെ കുറ്റസമ്മത മൊഴിയെന്ന് പറയപ്പെടുന്ന വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞത് പാകിസ്താന് തിരിച്ചടിയായിരുന്നു.
കുല്‍ഭുഷനെതിരായ വിധി അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങള്‍ക്കെതിരാണെന്നും വിയന്ന കണ്‍വന്‍ഷന്റെ പരസ്യലംഘനമാണെന്നും ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ചാരന്മാര്‍ക്ക് വിയന്ന ഉടമ്പടി ബാധകമല്ലെന്നായിരുന്നു പാകിസ്താന്‍ വാദിച്ചത്. ബ്രിട്ടനിലെ അഭിഭാഷകനായ കവാര്‍ ഖുറേഷിയാണ് പാകിസ്താന് വേണ്ടി ഹാജരായത്.
ചാരപ്രവര്‍ത്തനം ആരോപിച്ച് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ് ഇന്ത്യയുടെ റിസര്‍ച് അനാലിസിസ് വിങ്(റോ) ഏജന്റ് ആണെന്നാണ് പാകിസ്താന്റെ ആരോപണം. അതേസമയം ജാദവിന് ഇന്ത്യന്‍ സര്‍ക്കാരുമായി നേരിട്ട് ഒരു ബന്ധവുമില്ലെന്ന് ഇന്ത്യ അന്താരാഷട്ര കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."