ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക്; മാട്ട യുനൈറ്റഡില്‍ തുടരും
ലണ്ട@ന്‍: പ്രീ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പെ തന്നെ താരങ്ങള്‍ കൂടുമാറ്റം തുടരുന്നു. ഹസാര്‍ഡ് ചെല്‍സിയില്‍നിന്ന് മാഡ്രിഡിലേക്ക് പോയി ആരാധകരെ ഞെട്ടിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നേറ്റ താരം റൊമേലു ലുക്കാക്കു ക്ലബ് വിടുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ഇതിന് സോല്‍ഷ്യാര്‍ പച്ചക്കൊടി കാണിച്ചു എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് പോകണമെന്ന ആഗ്രഹമാണ് ലുക്കാക്കു പ്രകടിപ്പിച്ചിട്ടുള്ളത്. യുനൈറ്റഡില്‍ കഴിഞ്ഞ സീസണില്‍ ലുക്കാക്കുവിന് ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനെ തുടര്‍ന്ന് പലപ്പോഴും ടീമിന് പുറത്തായിരുന്നു സ്ഥാനം. ഇതായിരിക്കാം ക്ലബ് മാറാന്‍ ലുക്കാക്കുവിനെ പ്രേരിപ്പിച്ചത്. അതേസമയം, മറ്റൊരു താരമായ മാട്ട 2021 വരെ ക്ലബില്‍ തുടരും. കഴിഞ്ഞ സീസണില്‍ യുനൈറ്റഡില്‍ പ്ലേ മേക്കറായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് താരത്തിന് കരാര്‍ നീട്ടി നല്‍കിയത്. 2014 ല്‍ ചെല്‍സിയില്‍ നിന്നായിരുന്നു മാട്ട യുനൈറ്റഡിലെത്തിയത്.
വാള്‍ക്കറും സിന്‍ചെക്കോയും സിറ്റിയില്‍ തുടരും
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉക്രൈനിയന്‍ താരം അലക്‌സാണ്ട@ര്‍ സിന്‍ചെക്കോയും കിലെ വാള്‍ക്കറും സിറ്റിയില്‍ തുടരും. പുതിയ കരാര്‍ പ്രകാരം വാള്‍ക്കര്‍ 2024 വരെ ക്ലബിലുണ്ടാകും. കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് താരത്തിന്റെ കരാര്‍ നീട്ടാന്‍ കാരണമായത്. ലെഫ്റ്റ് ബാക്കില്‍ മികച്ച പ്രകടനം നടത്തിയതിനാണ് സിന്‍ചെക്കോക്ക് കരാര്‍ നീട്ടി നല്‍കിയിട്ടുള്ളത്. സിന്‍ചെക്കോക്കും 2024 വരെയാണ് കരാര്‍ നീട്ടി നല്‍കിയിട്ടുള്ളത്. അറ്റാക്കിങ് മിഡില്‍ കളിക്കുന്ന താരത്തിന്റെ കരാര്‍ നീട്ടിയത് സിറ്റിക്ക് കരുത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."