HOME
DETAILS

ബഹ്‌റൈനില്‍ അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി

  
backup
May 18 2017 | 17:05 PM

2272711717171-2

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി. ഡി.സി ബുക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകമേള എഴുത്തുകാരനും എം.പിയുമായ ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. 'സാമ്രാജ്യത്വത്തിന്റെ ഇരുണ്ടയുഗം' എന്ന വിഷയത്തില്‍ തരൂര്‍ പ്രഭാഷണം നടത്തി.

ബ്രിട്ടിഷ് സാമ്രാജ്യത്വം ഇന്ത്യയുടെ തദ്ദേശീയ വ്യവസായങ്ങളെയും സാംസ്‌കാരിക പാരമ്പര്യത്തെയും തകര്‍ത്തതിനെക്കുറിച്ച് അദ്ധേഹം വിവരിച്ചു. കൊളോണിയല്‍ ശക്തിയായ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ എല്ലാ അര്‍ഥത്തിലും കൊള്ളയടിക്കുകയാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.

തരൂരിന്റെ 'ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ് ദ ബ്രിട്ടിഷ് എമ്പയര്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകത്തിന്റ മലയാളം പരിഭാഷയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

സമാജം മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിലുള്ള സംഘഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ദെയ്ജ് ആല്‍ ഖലീഫ, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, രവി ഡി.സി, സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, വൈസ് പ്രസിഡന്റ് ആഷ്‌ലി ജോര്‍ജ്, പുസ്തകോത്സവം കണ്‍വീനര്‍ ഡി.സലിം തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിന്റെ ഭാഗമായി മേയ് 25,26 തിയതികളില്‍ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും.

ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍, സാഹിത്യ നിരൂപകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും. കുട്ടികള്‍ക്കുള്ള കൂടുതല്‍ പുസ്തകങ്ങളും കരിയര്‍ െഡവലപ്‌മെന്റ് സെഷനുകളും ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയാണെന്ന് സംഘാടകര്‍ അറിയിച്ചു.

പൊതുവിജ്ഞാന തല്‍പരര്‍ക്കായി 'ക്വിസ് കോര്‍ണറുകളും' ഒരുക്കും. പുസ്തകമേള 27ന് സമാപിക്കും. ആദ്യ ദിനത്തില്‍ നിരവധിയാളുകളാണ് പുസ്തകോത്സവത്തിനെത്തിയത്. വാരാന്ത അവധി ദിനത്തില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  a few seconds ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  30 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  39 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago