ബി.ജെ.പി എം.എല്‍.എയുടെ തലക്ക് പരുക്കേറ്റത് സ്വയം കല്ലുകൊണ്ടിടിച്ചാണെന്ന് പൊലിസ്
ഹൈദരാബാദ്: സ്വാതന്ത്ര്യ സമര സേനാനി റാണി അവന്തിബായ് ലോധിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ തലക്ക് മാരകമായ പരുക്കേറ്റുവെന്ന് ആരോപിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ ബി.ജെ.പി എം.എല്‍.എ ടി. രാജയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് പൊലിസ്. രാജാ സിങ് കല്ലെടുത്ത് സ്വയം തലക്കിടിച്ച് പരുക്കേല്‍പ്പിച്ചാണ് ആരോപണം ഉന്നയിക്കുന്നതെന്ന് തെളിവുകള്‍ സഹിതം പൊലിസ് വ്യക്തമാക്കി. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പൊലിസ് പുറത്തു വിട്ടു. ഗോഷമഹല്‍ മണ്ഡലം ജനപ്രതിനിധിയായ രാജാ സിങ്, 200ഓളം വരുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിമ സ്ഥാപിക്കാനായി എത്തിയത്. ഇതിനെതിരായ പ്രതിഷേധമാണ് അക്രമത്തിലേക്ക് മാറിയതെന്നും ഇതിനിടയിലാണ് ഇയാള്‍ കല്ലെടുത്ത് തലക്കിടിച്ച് പരുക്കേല്‍പ്പിച്ചതെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."