HOME
DETAILS
MAL
തോക്ക് തിരിച്ചുവാങ്ങുന്ന പദ്ധതിയുമായി ന്യൂസിലന്‍ഡ്
backup
June 20 2019 | 19:06 PM
വെല്ലിങ്ടണ്‍: തോക്കുകള്‍ തിരിച്ചുവാങ്ങുന്ന പദ്ധതിയുമായി ന്യൂസിലന്‍ഡ്. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിനായി ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് ഉള്‍പ്പെടെയുള്ള തോക്കുകള്‍ രാജ്യത്ത് നിന്ന് ഒഴിവാക്കുകയെന്ന് ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള നീക്കം ആരംഭിച്ചത്. അപകടകരമായ ആയുധങ്ങള്‍ നീക്കം ചെയ്യാനാണ് തോക്ക് തിരിച്ചുവാങ്ങള്‍ പദ്ധതി ആരംഭിച്ചതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന് പറഞ്ഞു. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ ആയുധ വില്പനയില് ശക്തമായ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ഉള്‍പ്പെടെയുള്ളവ ന്യൂസിലന്‍ഡില്‍ നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."