ഗുരുവായൂര്‍ റെയില്‍പാത കുന്നംകുളത്തേക്ക് നീട്ടണം
കുന്നംകുളം: കുന്നംകുളത്തിന്റെ വികസനം ലക്ഷ്യമിട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗര വികസനവുമായി ബന്ധപെട്ട വികസന കാഴ്ചപാടുകളുടെ വിവിധ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗുരുവായൂര്‍ റെയില്‍പാത കുന്നംകുളത്തേക്ക് നീട്ടണമെന്നതാണ് പ്രധാന ആവശ്യം, ഇതിനായി ഗുരുവായൂര്‍ മുതല്‍ കുന്നംകുളം വരെ സര്‍വേ നടത്തി റെയില്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുളളതാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്തിമ ലൊക്കേഷന്‍ സര്‍വേ നടത്തി കുന്നംകുളത്തേക്ക് പാത നീട്ടാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.
വിദഗ്ദ സമിതിയുടെ നേതൃത്വത്തില്‍ കുന്നംകുളത്തിന് ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും റിങ് റോഡ് പദ്ധതി നടപ്പിലാക്കി നഗര വികസനം സാധ്യമാക്കണം. താലുക്ക് ആശുപ ത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം, കുന്നംകുളത്ത് അടക്ക സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുകയും വാര്‍ഡ് തോറും കിണറുകളും കുളങ്ങളും നിര്‍മിച്ച് ശുദ്ധജല വിതരണം ത്വരിതപ്പെടുത്തണമെന്നും ബസ്സ് സ്റ്റാന്റ് നിര്‍മാണം നഗരസഭ നേരിട്ട് നടത്തണമെന്നും തെരുവു നായ്ക്കളെ പിടുകൂടുണമെന്നതുള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങളാണ് അസോസിയേഷേന്‍ മുന്നോട്ടു വെക്കുന്നത്. വര്‍ഗീസ് നിലങ്കാവില്‍, കെ.എം. ചേറു, സി.സി വില്‍സണ്‍, എം.എം സുലൈമാന്‍, എ.ടി റാഫേല്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."