HOME
DETAILS
MAL
സഊദിയില്‍ ജല ശുദ്ധീകരണ ശാലയ്ക്കുനേരെ ഡ്രോണ്‍ ആക്രമണ ശ്രമം
backup
June 20 2019 | 19:06 PM
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ ശീഈ അനുകൂല ഹൂതികള്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണം തുടരുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണം ജല ശുദ്ധീകരണ ശാല ലക്ഷ്യമാക്കിയായിരുന്നു. ശുദ്ധീകരണ ശാല ലക്ഷ്യമാക്കിയെത്തിയ ആയുധം വഹിച്ച ഡ്രോണ്‍ സഊദി പ്രതിരോധ സേന തകര്‍ത്തു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ അപകടം ഒഴിവായതായി സഊദി പ്രതിരോധസേനയെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ ആളപായമോ മറ്റു നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യമനിലെ വിമതരായ ഹൂതികള്‍ സഊദിക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ ദിനം പ്രതിയെന്നോണം തുടരുകയാണ്. റോക്കറ്റ് ഇനത്തില്‍ പെട്ട ഡ്രോണ്‍ പ്ലാന്റിന് സമീപമാണ് തകര്‍ന്നുവീണത്. ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."