തീക്കോയി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരമായി
തീക്കോയി: ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. മൂന്നരക്കോടി രൂപയുടെ 125 പ്രോജക്ടുകളാണ് നടപ്പുവര്‍ഷം നടപ്പിലാക്കുന്നത്.
സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഡി.പി.സിയില്‍ നാല് പഞ്ചായത്തുകളാണ് വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്. മുഴുവന്‍ പദ്ധതികളും സുലേഖ സോഫ്റ്റ്വെയര് വഴി ജില്ലാ ആസൂത്രണ സമിതിയ്ക്ക് സമര്‍പ്പിച്ച് സംസ്ഥാനത്ത് ആദ്യമായി വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നേടിയത് തീക്കോയിയാണ്.
കുടിവെള്ള ക്ഷാമം പരിഹരിക്കുക, 49 ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണം എന്നിവയാണ് പ്രധാന പദ്ധതികള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി വിനിയോഗത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനവും സംസ്ഥാനത്ത് 18-ാം സ്ഥാനവും ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു.വ്യക്തിഗത പ്രോജക്ടുകള്‍ക്ക് ഈ മാസം തന്നെ അപേക്ഷ ക്ഷണിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് റ്റി.എസ് ലഭിക്കുന്ന മുറയ്ക്ക് ടെന്‍ണ്ടര്‍ ക്ഷണിക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."