കടുത്തുരുത്തി മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം 717 കണക്ഷന് നടപ്പാക്കി: മോന്‍സ് ജോസഫ്
കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി മണ്ഡലത്തിലെ 717 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് ലഭ്യമാക്കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്തുരുത്തി അസംബ്ലി മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതായി മോന്‍സ് ജോസഫ് വ്യക്തമാക്കി. മാര്‍ച്ച് 31 വരെ ലഭിച്ച മുഴുവന്‍ അപേക്ഷകളും പരിഹരിച്ചുകൊണ്ടാണ് എല്ലാവര്ക്കും കണക്ഷന് ലക്ഷ്യമാക്കിയത്.
കടുത്തുരുത്തി മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന് പുതിയതായി ലഭ്യമാക്കിയതിന്റെ പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. കടുത്തുരുത്തി 98, കടപ്ലാമറ്റം 54, കാണകകാരി 60, കിടങ്ങൂര്‍ 42, കുറവിലങ്ങാട് 38, വെളിയന്നൂര്‍ 38, ഉഴവൂര്‍ 90, ഞീഴൂര്‍ 59, മാഞ്ഞൂര്‍ 62, മുളക്കുളം 66, മരങ്ങാട്ടുപള്ളി 110 എന്ന നിലയിലാണ് കണക്ഷന് ലഭ്യമാക്കിയത്. കടുത്തുരുത്തി മണ്ഡലത്തില്‍ 76 ലക്ഷം രൂപയുടെ പദ്ധതി ഇക്കാര്യത്തില്‍ നടപ്പാക്കിയതായി മോന്‍സ് ജോസഫ് അറിയിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിന് കോട്ടയം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ലഭ്യമാക്കുകയുണ്ടായി. ബാക്കി വന്ന തുക കെ.എസ്.ഇ.ബി. യുടെ ഫണ്ടില്‍ നിന്നാണ് വിനിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."