ആക്രിപെറുക്കി കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി
അമ്പലപ്പുഴ: വീട്ടുവാടക നല്‍കാനായി ആക്രി പെറുക്കിക്കിട്ടി സൂക്ഷിച്ചിരുന്ന തുക കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കൈമാറി മാതൃകയായി തമിഴ്നാട് സ്വദേശികള്‍.
കാക്കാഴം കമ്പിവളപ്പ് കേരളാ ഹൗസില്‍ താമസിക്കുന്ന പരേതനായ മാരിയപ്പന്റെ ഭാര്യ തിലകയും മകള്‍ മസാനിയുമാണ് വാടക നല്‍കാനിരുന്ന 1500 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. രണ്ട് പതിറ്റാണ്ടായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെരുവോരങ്ങളില്‍ കഴിഞ്ഞിരുന്ന ഈ കുടുംബത്തെ മനുഷ്യ സ്നേഹികളുടെ ഇടപെടല്‍ കൊണ്ട് എട്ടുമാസം മുന്‍പ് കാക്കാഴത്തെ വാടക വീട്ടിലേക്ക് മാറ്റുകയായിരുന്നു. നാലുമാസം മുന്‍പ് മാരിയപ്പന് മരണമടഞ്ഞതോടെ അനാഥമായ ഈ കുടുംബം ആക്രി പെറുക്കിയാണ് ജീവിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വാടകയ്ക്കായി കരുതിയിരുന്ന 1500 രൂപ തിലക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറികുകയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ തുക ഏറ്റു വാങ്ങി. സാമൂഹിക പ്രവര്‍ത്തകരായ വി.എസ്.സാബു, നിസാര്‍ വെള്ളാപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തിലകയുടെ മറ്റു മക്കളായ അനു, അനിത, മാധവന് എന്നിവര്‍ ആലുവയിലെ ജന സേവാ കേന്ദ്രത്തിലാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."