HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികളെ ഇനിയും വഞ്ചിക്കരുത്: കടകംപള്ളി
backup
June 21 2019 | 17:06 PM
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും വിശ്വാസികളെ വഞ്ചിക്കരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികളോട് ഒപ്പമാണെന്ന് പറഞ്ഞാല്‍ മാത്രം പോര. പ്രവര്‍ത്തിച്ചുകാണിക്കണം.
എന്‍.കെ പ്രേമചന്ദ്രന്റെ ബില്ലിന്റെ അവസ്ഥ എന്താവുമെന്ന് എല്ലാവര്ക്കും അറിയാം. ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാന്‍ മാത്രമായിരിക്കാം പ്രേമചന്ദ്രന് ബില്‍ കൊണ്ടുവന്നത്. ആചാരസംരക്ഷണത്തിന് വിശ്വാസികളെ തെരുവിലിറക്കുകയല്ല, നിയമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്.
ആചാരസംരക്ഷണമാണ് വേണ്ടതെങ്കില്‍ പാര്‍ലമെന്റിന്റെ ഈ സെഷനില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരട്ടെ. സംസ്ഥാന സര്‍ക്കാരിന് നിയമവാഴ്ച പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."