കെ.എസ്.ആര്‍.ടി.സി സര്‍വിസ് തോന്നുംപടി; നട്ടംതിരിഞ്ഞ് യാത്രക്കാര്‍
മട്ടാഞ്ചേരി: കെ.എസ്.ആര്‍.ടി.സി ബസുകള്‍ തോന്നുംപടി സര്‍വിസ് നടത്തുന്നത് യാത്രക്കാരെ നട്ടം തിരിക്കുന്നു. സ്ഥിരമായി യാത്ര ചെയ്യുന്നവരാണ് ഇത് മൂലം വലയുന്നത്. ചേര്‍ത്തലയില്‍ നിന്ന് തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി ഭാഗത്തേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന ബസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തോന്നുംപോലെ സര്‍വിസ് നടത്തുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അടക്കം നിരവധിയാളുകളാണ് ഈ റൂട്ടില്‍ യാത്ര ചെയ്യുന്നത്. കൃത്യതയാര്‍ന്ന സര്‍വീസ് നടത്താത്തത് മൂലം ചില ബസുകളിലാകട്ടേ അമിത തിരക്കാണ് അനുഭവപ്പെടുന്നത്. അമ്പത് പേര്‍ യാത്ര ചെയ്യേണ്ടിടത്ത് എമ്പതോളം പേരാണ് യാത്ര ചെയ്യുന്നത്. ഇത് വലിയ അപകടത്തിന് കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.
ചേര്‍ത്തലയില്‍ നിന്ന് കാട്ടുപുറം വഴി തോപ്പുംപടിയിലേക്കുള്ള ബസ്സ് ഉച്ചയ്ക്ക് ശേഷം സര്‍വിസ് നടത്താറേയില്ല. രാവിലെയും വൈകിട്ടുമുള്ള സര്‍വിസ് മുടക്കം അധ്യാപകരേയും വിദ്യാര്‍ഥികളേയുമാണ് ഏറ്റവും കൂടുതല്‍ വലക്കുന്നത്. ഇത് സംബന്ധിച്ച് അധ്യാപകര്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡബില്‍ ഡ്യൂട്ടി, സിംഗില്‍ ഡ്യൂട്ടിയാക്കി പരിഷ്‌ക്കാരിച്ചതും ഇന്ധന വില വര്‍ധനവും സര്‍വിസുകള്‍ വെട്ടികുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് പറയുന്നത്. നല്ല തിരക്കുള്ള സമയത്തെ സര്‍വിസുകള്‍ നിര്‍ത്തുന്നത് കെ.എസ്.ആര്‍.ടി.സിയേയും ബാധിക്കും. തിരക്കേറിയ സമയങ്ങളില്‍ ഷെഡ്യൂല്‍ വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."