കാലിക്കറ്റ് അക്കാദമിക് കൗണ്‍സിലില്‍ എസ്.എഫ്.ഐക്ക് ആധിപത്യം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് ഫുള്‍ടൈം പി.ജി വിദ്യാര്‍ഥികളുടെ മണ്ഡലം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇടതിന് ആധിപത്യം. ഒന്‍പത് ഫാക്കല്‍റ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എട്ടും നേടിയാണ് എസ്.എഫ്.ഐ ആധിപത്യം ഉറപ്പിച്ചത്.
ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ - കെ.പി ഐശ്വര്യ (ശ്രീകൃഷ്ണ കോളജ് ഗുരുവായൂര്‍), ഹ്യുമാനിറ്റിസ് -എം.പി മുഹമ്മദ് ഇര്‍ഷാദ് (ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ജേര്‍ണലിസം- കെ.എഫ് സുബിന്‍ (ഗവ.എന്‍.എം.എഫ്.എം കല്‍പ്പറ്റ), കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്- എം.എം അര്‍ജുന്‍ മോഹന്‍ (സില്‍വര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പേരാമ്പ്ര), ലോ- കെ.ആര്‍ അരുണശ്രീ (ലോ കോളജ്, തൃശൂര്‍) മെഡിസിന്‍- കെ ലാല്‍ജിത്ത് (ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,യൂനിവേഴ്‌സിറ്റി), സയന്‍സ് ഫാക്കല്‍റ്റി - എം.ബി ശ്രീലക്ഷ്മി (ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്,യൂനിവേഴ്‌സിറ്റി), ഫൈനാന്‍സ്- പി.എം സുരേഷ് (സ്‌കൂള്‍ ഓഫ് ഡ്രാമ, തൃശൂര്‍) എന്നിവരാണ് എസ്.എഫ്.ഐ അംഗങ്ങള്‍. യൂനിവേഴ്‌സിറ്റി എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മുഹമ്മദ് ഖലീലാണ് വിജയിച്ച ഏക എം.എസ്.എഫ് അംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."