HOME
DETAILS
MAL
നരിക്കോട്ടു മലയില്‍ ചെക്ക്പോസ്റ്റുകളും കാമറകളും സ്ഥാപിക്കണം: കലക്ടര്‍
backup
May 18 2017 | 21:05 PM
തലശ്ശേരി: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ രണ്ടാവാര്ഡില് പെട്ട നരിക്കോട്ടുമല, പാത്തിക്കല്‍, പൊടിക്കളം, വാഴമല എന്നിവിടങ്ങളിലെ അനധികൃത കരിങ്കല്‍ ഖനനം തടയുന്നതിന് പ്രവേശന കവാടങ്ങളില്‍ പോലിസ് എയിഡ്പോസ്റ്റ്, ചെക്ക് പോസ്റ്റ്, നിരീക്ഷണ ക്യാമറ എന്നിവ സ്ഥാപിക്കാന്‍ ജില്ലാ പൊലിസ് മേധാവിയോട് കലക്ടര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഭൂമി കൈയേറി അനധികൃത കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ ജനകീയവേദി സെക്രട്ടറി ഇ. മനീഷ് കെല്‍സക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
വടക്കേക്കളം എസ്റ്റേറ്റില്‍പ്പെട്ട മിച്ചഭൂമിയിലെ പട്ടയം നല്‍കിയത് ഒഴിവാക്കി അളന്ന് മാര്‍ക്ക് ചെയ്ത് സംരക്ഷിക്കാന്‍ കലക്ടര്‍ ജില്ലാ സര്‍വേ സൂപ്രണ്ടിനേടും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."