HOME
DETAILS
MAL
വില്ലനായത് പ്രതികൂല കാലാവസ്ഥ; സമാന സംഭവങ്ങള്‍ നേരത്തേയും
backup
June 21 2019 | 18:06 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയുളള അപകടത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പുലര്‍ച്ചെയുണ്ടായ മഴയാണ് ലാന്‍ഡിങ്ങിനെ ബാധിച്ചത്. വൈമാനികന്റെ അവസരോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നി നീങ്ങിയ സംഭവങ്ങള്‍ നേരത്തേയുമുണ്ടായിട്ടുണ്ട്. 2017 ഓഗസ്റ്റ് നാലിന് ചെന്നൈയില്‍ നിന്നുളള സ്പൈസ്ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയിരുന്നു. റണ്‍വേയുടെ മധ്യത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം വലതുവശത്തേക്ക് മാറി ലാന്‍ഡ് ചെയ്തതാണ് അന്ന് അപകടത്തിനിടയാക്കിയത്.
റണ്‍വേ നവീകരണത്തിനിടെ ഖത്തര്‍ എയര്‍വേയ്സ് വിമാനം റണ്‍വേക്ക് പുറത്തേക്ക് തെന്നി നീങ്ങിയ സംഭവവും കരിപ്പൂരിലുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."