പാര്‍ലമെന്റിനെ ദുരുപയോഗം ചെയ്യലാണ് മുത്വലാഖ് ബില്ലെന്ന് പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ നിയമനിര്‍മാണാധികാരത്തെ ദുരുപയോഗം ചെയ്യുന്നതാണ് മുത്വലാഖ് ബില്ലെന്ന് ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍. മുസ്‌ലിം സമുദായത്തിന് മാത്രമായി വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നതും മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതും കനത്ത വിവേചനമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും നീതിയുടെയും ലംഘനമാണിതെന്നും ലോക്‌സഭയില്‍ മുത്വലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യക്തി നിയമം അനുസരിച്ച് വൈവാഹിക ബന്ധങ്ങളില്‍നിന്ന് ആവിര്‍ഭവിക്കുന്ന തര്‍ക്കങ്ങള്‍ സിവില്‍ കുറ്റത്തിന്റെ സ്വഭാവത്തിലാണ് പരിഗണിക്കുന്നത്. വ്യക്തിനിയമങ്ങള്‍ വ്യത്യസ്ത മതാചാരാനുഷ്ഠാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഭരണഘടനയുടെ എഴാം ഷെഡ്യൂളിലെ മൂന്നാം ലിസ്റ്റില്‍ ഇനം 1,5,13 എന്നിവിടങ്ങളില്‍ ക്രിമിനല്‍ നിയമം, വ്യക്തിനിയമം, സിവില്‍ നിയമം എന്നിങ്ങനെ വ്യക്തമായി വേര്‍തിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
മുത്വലാഖ് നിയമം ഇനം അഞ്ചില്‍ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ട് വിവാഹ മോചന കുറ്റത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ 14, 15, 25, 26 എന്നീ മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."