റഫ്സീനയ്ക്ക് കണ്ണീരോടെ നാടിന്റെ വിട
ഉരുവച്ചാല്‍: പഠനസ്വപ്നങ്ങള്‍ ബാക്കിയാക്കി റഫ്സീന യാത്രയായി. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും റഫ്സീന ഇനി വിങ്ങുന്ന ഓര്മ. മാലൂര്‍ നിട്ടാറമ്പ് ലക്ഷംവീട് കോളനിയിലെ റഫ്സീന പ്ലസ് ടുവിന് 1200ല്‍ 1180 മാര്‍ക്ക് നേടിയിരുന്നു. തുടര്‍പഠനങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായ വിയോഗം. ഇന്നലെ രാവിലെ മാലൂര്‍ എസ്.ഐ അശോകന് ഇന്‍ക്വസ്റ്റ് നടത്തി.
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ ഉച്ചയോടെ ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. എട്ടാംതരം മുതല്‍ പ്ലസ് ടു വരെ ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്.
അധ്യാപകരും സഹപാഠികളും രക്ഷിതാക്കളും ചേതനയറ്റ റഫ്സീനയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞു.
നിട്ടാറമ്പിലെ ബന്ധുവീട്ടിലും പനമ്പറ്റ യു.പി സ്കൂളിലും പൊതുദര്‍ശനത്തിനു വച്ച മൃതദേഹം വൈകുന്നേരത്തോടെ മാലൂര്‍ ജുമാ മസ്ജിദില്‍ കബറടക്കി. പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി, വി.കെ സുരേഷ് ബാബു, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്, മാലൂര്‍ എസ്.ഐ ടി.വി അശോകന്, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."