എക്‌സൈസ് കേസുകളില്‍ 50 ശതമാനം വര്‍ധന
കണ്ണൂര്‍: ജില്ലയില്‍ അബ്കാരി, ലഹരി കേസുകളില്‍ നാലുമാസത്തിനിടെ അമ്പത് ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. 2016ല്‍ ലഹരി ഗുളികകള്‍ പിടികൂടി 46 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈവര്‍ഷം ഇതുവരെയായി 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 125 കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് ഈവര്‍ഷം ഇതുവരെ 105 കേസുകളായി. 2016ല്‍ 12,113 ലിറ്റര്‍ വാഷാണു പിടികൂടിയിരുന്നത്. എന്നാല്‍ ഈവര്‍ഷം നാലുമാസത്തെ കണക്ക് ലഭ്യമായപ്പോള്‍ 6,488 ലിറ്റര്‍ വാഷ് പിടികൂടി. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തിയ കേസുകളില്‍ 46 വാഹനങ്ങള്‍ പിടികൂടി. കഴിഞ്ഞവര്‍ഷം ഇത് 45 ആയിരുന്നു.
ഇരിട്ടിയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് ഈമാസം തന്നെ തുടങ്ങുമെന്നും ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ പി. ജയരാജ്, ഡെപ്യൂട്ടി കമ്മിഷണര്‍ വി.വി സുരേന്ദ്രന്‍, അസിസ്റ്റന്റ് കമ്മിഷണര്‍ ചന്ദ്രപാലന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."